സിപിഐയെ വെട്ടിലാക്കി നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു; അം​ഗത്വം സ്വീകരിച്ചത് ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ

Published : Jun 15, 2025, 04:39 PM ISTUpdated : Jun 15, 2025, 05:19 PM IST
cpi

Synopsis

കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിലാണ് ഇവർ ബിജെപി അം​ഗത്വം സ്വീകരിച്ചത്.

തൃശൂർ: സിപിഐയെ വെട്ടിലാക്കി നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു. സിപിഐ നടത്തറ ബ്രാഞ്ച് സെക്രട്ടറി അടക്കം ഭൂരിപക്ഷം പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിലാണ് ഇവർ ബിജെപി അം​ഗത്വം സ്വീകരിച്ചത്.

സിപിഐ ബ്രാഞ്ച് സെക്രട്ടറിയും നടത്തറ ലോക്കൽ കമ്മിറ്റി അംഗവുമായ ഓമന ഭാഗ്യനാഥ്‌, സിപിഐ ബ്രാഞ്ച് അംഗം നടത്തറ, എഐവൈഎഫ് നടത്തറ യൂണിറ്റ് പ്രസിഡന്റുമായ ഭവ്യ ബിജോയ്‌, നടത്തറ ജോയിന്റ് സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ നിഷ രാജൻ, എഐഎസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റി അംഗം രഹന രാജൻ, സിപിഐ ഒല്ലൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം ശശി പുല്ലത്തറ, സിപിഐ ഒല്ലൂർ മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം ഷീജ ശശി, രാഹുൽ രാജേന്ദ്രൻ, വിബിത രാഹുൽ, എൽസി ജോസഫ്, തങ്കമ്മ, ജാൻസി മനു, രാഹുൽ രാജേന്ദ്രൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊലപാതകം: അന്വേഷണം ഏറ്റെടുത്ത് ജില്ല ക്രൈംബ്രാഞ്ച്; ഇതുവരെ അറസ്റ്റിലായത് 5 പേർ
'മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ഒറ്റക്ക് മത്സരിക്കും'; പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല