
ഇടുക്കി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങളിലാണ് ഇടുക്കി വട്ടവടക്കാർ. അടുത്ത മാസം 11നാണ് കൗസല്യയുടെ വിവാഹം. അഭിമന്യു ആഗ്രഹിച്ച പോലെ വിവാഹം നടത്താനാണ് വട്ടവടക്കാരുടെ തീരുമാനം.
അഭിമന്യുവിന്‍റെ വേർപാടിന്‍റെ വേദന ഈ വീടിനെയും വട്ടവട ഗ്രാമത്തെയും വിട്ടൊഴിഞ്ഞിട്ടില്ല. അഭിമന്യു കൊല്ലപ്പെടുന്നതിന് മുന്പ് നിശ്ചയിച്ചതാണ് കൗസല്യയുടെ വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ. അഭിമന്യുവിന്‍റെ അഭാവത്തിൽ സഹോദരൻ പരിജിത്താണ് വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത്. എന്നാൽ മൂന്നാറിലെ ഇടുക്കി സഹകരണ ബാങ്കിൽ ജോലി ലഭിച്ചതിനാൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് പരിജിത്തിന് വീട്ടിലെത്താനാകുന്നത്.
സിപിഎമ്മാണ് വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്. നവംബർ 11ന് 10.30ന്‍റെ മുഹൂർത്തത്തിൽ കോവിലൂരിലെ സ്കൂളിൽ വച്ചാണ് വിവാഹം. സിപിഎം അഭിമന്യുവിന്‍റെ കുടുംബത്തിന് നിർമിച്ച് നൽകുന്ന വീടിന്‍റെ പണികൾ വിവാഹത്തിന് മുമ്പ് തീർക്കാനുള്ള ശ്രമങ്ങളും ഊർജിതമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam