പത്ത് രൂപയ്ക്ക് സാരി; ഷോപ്പിംഗ് മാളില്‍ തിരക്കോട് തിരക്ക്, ഒടുവില്‍ മോഷണവും പരിക്കും

Published : Feb 17, 2019, 03:17 PM ISTUpdated : Feb 17, 2019, 03:20 PM IST
പത്ത് രൂപയ്ക്ക് സാരി; ഷോപ്പിംഗ് മാളില്‍ തിരക്കോട് തിരക്ക്, ഒടുവില്‍ മോഷണവും പരിക്കും

Synopsis

പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ ഷോപ്പിംഗ് മാളിലേക്ക് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും തള്ളിക്കയറ്റം. 

ഹൈദരാബാദ്: പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ ഷോപ്പിംഗ് മാളിലേക്ക് സ്ത്രീകളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം. വെറും പത്ത് രൂപക്ക് സാരി വില്‍പ്പന ആരംഭിച്ചത് ഹൈദരബാദ് സിദ്ദിപ്പേട്ടിലെ  സിഎംആര്‍ മാളാണ്. പത്ത് രൂപയ്ക്ക് സാരിയെന്ന വാര്‍ത്ത  കേട്ടവരും അറിഞ്ഞവരും മാളിലേക്ക് ഓടിയെത്തിയതോടെ ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് എത്തേണ്ടി വന്നു. 

തിക്കും തിരക്കും വര്‍ധിച്ചതോടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. മോഷണം നടന്നതായും പരാതിയുണ്ട്. അഞ്ച് പവന്‍റെ സ്വര്‍ണ്ണ ചെയിനും , 6000 രൂപയും ഡെബിറ്റ് കാര്‍ഡും നഷ്ടമായതായി ഒരു യുവതി പരാതി നല്‍കിയിട്ടുണ്ട്. മാളില്‍ മോഷണം നടന്നോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.


Telangana- Stampede at CMR showroom in Siddipet. The store had a special offer- a saree for rupees 10 only.! Crowd just barged in as the gates opened. Reportedly more than 15 people were injured and a woman also a gold chain, which was snatched from her neck. #Telangana pic.twitter.com/4x0gNFw0AE

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദി​ഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂർ; 'സംഘടന ശക്തിപ്പെടുത്തണമെന്നതിൽ സംശയമില്ല'
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി