നിപയോട് പൊരുതിയ സിസ്റ്റര്‍ ലിനിക്ക് അംഗീകാരം; മികച്ച നഴ്‌സിനുള്ള സര്‍ക്കാര്‍ പുരസ്‌കാരം ഇനി ലിനിയുടെ പേരില്‍

Published : Jan 24, 2019, 11:32 PM IST
നിപയോട് പൊരുതിയ സിസ്റ്റര്‍ ലിനിക്ക് അംഗീകാരം; മികച്ച നഴ്‌സിനുള്ള സര്‍ക്കാര്‍ പുരസ്‌കാരം ഇനി ലിനിയുടെ പേരില്‍

Synopsis

കേരള സർക്കാരിന്‍റെ മികച്ച നഴ്സിനുള്ള അവാർഡ് ഇനി മുതൽ "സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് " എന്ന് അറിയപ്പെടും.   

തിരുവനന്തപുരം:ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ പേരിൽ  മികച്ച നഴ്‌സിനുള്ള‌ പുര്സകാരം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍. സർക്കാരിന്‍റെ മികച്ച നഴ്സിനുള്ള അവാർഡ് ഇനി മുതൽ "സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് " എന്ന് അറിയപ്പെടും. 

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്രാ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‍സ് ലിനി പുതുശേരി മരിച്ചത്. ലിനിയുടെ പേരിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിക്കു മുൻവശം ബസ് സ്റ്റോപ്പ് നിർമിക്കുമെന്നും പേരാമ്പ്ര  ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണം ഏർപെടുത്തുമെന്നും തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും
അനധികൃത സ്വത്ത് സമ്പാദനക്കേസ്: വി എസ് ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും