പത്തരമാറ്റ് വിജയം കൈവരിച്ച് ട്രാൻസ്ജെൻഡേഴ്സ്

Published : Jan 24, 2019, 11:22 PM IST
പത്തരമാറ്റ്  വിജയം കൈവരിച്ച് ട്രാൻസ്ജെൻഡേഴ്സ്

Synopsis

ട്രാൻസ്ജെൻഡറുകളുടെ തുടർ വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായാണ് ഇവർ പഠനം തുടങ്ങിയത്.

തിരുവനന്തപുരം: ഒരിക്കൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പഠനം വീണ്ടും ആരംഭിക്കുമ്പോൾ അസ്നയുടെ മനസ്സിൽ വിജയത്തിൽ കുറ‍ഞ്ഞൊരു സ്വപ്നവുമുണ്ടായിരുന്നില്ല.  കഠിന പ്രയത്നത്തിലൂടെ, പ്രതികൂല സാഹചര്യങ്ങളോട് പട പൊരുതിയാണ് അസ്ന പഠിച്ചത്. ഒടുവിൽ അസ്നയെപ്പോലെ നിരവധി   ട്രാൻസ്ജെൻഡറുകൾക്ക് പ്രചോദനമാകുന്ന പത്തരമാറ്റ് വിജയവുമായാണ് അസ്ന പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ചത്. അസ്നയെക്കൂടാതെ ആറ് പേരാണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചു.
സംസ്ഥാനത്ത് പരീക്ഷ എഴുതിയ 25 ട്രാൻജെൻഡർമാരിൽ 22 പേരും വിജയിച്ചു. ട്രാൻസ്ജെൻഡറുകളുടെ തുടർ വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായാണ് ഇവർ പഠനം തുടങ്ങിയത്.സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ഷാമിലയുടെ പ്രോത്സാഹനവും ഇവർക്ക് പ്രചോദമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്
പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്