പാമ്പിനെ എടുത്ത് അഭ്യാസം പാമ്പ് കടിയേറ്റ സുവിശേഷ പ്രസംഗികന്‍ അബോധവസ്ഥയില്‍

By Web TeamFirst Published Aug 22, 2018, 3:40 PM IST
Highlights

കടിയേറ്റിട്ടും ആശുപത്രിയില്‍ പോകേണ്ടെന്നും ദൈവത്തില്‍ തനിക്ക് വിശ്വാസമുണ്ട് തന്നെ രക്ഷിക്കുമെന്നുമാണ് പാമ്പ് വിദഗ്ധനായി അറിയപ്പെടുന്ന പാസ്റ്റര്‍ കോഡി പറഞ്ഞത്.

ന്യൂയോര്‍ക്ക്: പാമ്പിനെ എടുത്ത് സാഹസികമായി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ ഗുരുതരാവസ്ഥയില്‍. കടിയേറ്റിട്ടും ആശുപത്രിയില്‍ പോകേണ്ടെന്നും ദൈവത്തില്‍ തനിക്ക് വിശ്വാസമുണ്ട് തന്നെ രക്ഷിക്കുമെന്നുമാണ് പാമ്പ് വിദഗ്ധനായി അറിയപ്പെടുന്ന പാസ്റ്റര്‍ കോഡി പറഞ്ഞത്. ഒടുവില്‍ കോഡിയുടെ സുഹൃത്ത് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

പാമ്പ് കടിയേറ്റ് വിഷം തീണ്ടി നിലത്ത് വീണപ്പോഴും ദൈവം തന്നെ തന്നെ ഉയരമുള്ള മലയില്‍ കൊണ്ട് പോകണമെന്നും അവിടെ വെച്ച് ദൈവം തീരുമാനിക്കും താന്‍ ജീവിക്കണോ മരിക്കണോ എന്നും കോഡി പറഞ്ഞു കൊണ്ടിരുന്നു എന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. 

എന്നാല്‍ കോഡിയുടെ സുഹൃത്ത് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ കോഡിയെ രക്ഷിക്കാനാകില്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.  2014 കോഡിയുടെ പിതാവ് ജാമി പാമ്പ് കടിയേറ്റ് മരിക്കുകയായിരുന്നു. അതും ഇത്തരത്തില്‍ കൈയ്യില്‍ പാമ്പുമായി നടത്തിയ പ്രാര്‍ത്ഥനയിലാണ് സംഭവിച്ചത്. 

ഒരു ഡോക്യുമെന്‍ററിക്ക് വേണ്ടി പാസ്റ്ററിന്റെ പ്രാര്‍ത്ഥന ചിത്രീകരിക്കുമ്പോഴാണ് സംഭവം. കോഡി കൈകളില്‍ പാമ്പുമായി നില്‍ക്കുന്നതും ഇയാളുടെ ചെവിക്ക് കടിയേല്‍ക്കുന്നതും ചോരവരുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് കോഡി വിയര്‍ക്കുന്നതും കുഴഞ്ഞ് വീഴാറാകുന്നതും സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ തോളിലിട്ട് പോകുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. 2014ല്‍ പിതാവ് മരിച്ചതിന് ശേഷം തന്റെ 23വയസിലാണ് കോഡി ഇത്തരത്തില്‍ സുവിശേഷ പ്രഭാഷണത്തിന് ഇറങ്ങുന്നത്. 

click me!