സ്പെയിനിൽ വീണ്ടും ഭീകരാക്രമണശ്രമം; അഞ്ച് ഭീകരരെ വധിച്ചു

Published : Aug 18, 2017, 08:00 AM ISTUpdated : Oct 04, 2018, 06:35 PM IST
സ്പെയിനിൽ വീണ്ടും ഭീകരാക്രമണശ്രമം; അഞ്ച് ഭീകരരെ വധിച്ചു

Synopsis

മാഡ്രിഡ്: സ്പെയിനിൽ വീണ്ടും ഭീകരാക്രമണത്തിന് ശ്രമം. ബാഴ്സലോണക്ക് പിന്നാലെ കാംബ്രിൽസിലും ആക്രമണത്തിന് ശ്രമം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരെ പൊലീസ് വധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ബാഴ്സലോണ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ബാഴ്സലോണയിലെ പ്രധാന വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രമായ റാസ് ലംബ്‍ലാസിൽ കാൽനാടയാത്രക്കാർക്കിടയിലേക്ക് വാൻ ഓടിച്ചുകയറ്റിയായിരുന്നു ഭീകരരുടെ ആക്രമണം. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.50ന് നടന്ന ആക്രമണത്തിൽ പതിമൂന്ന് പേ‍ർ കൊല്ലപ്പെട്ടതായി കാറ്റലൻ സർക്കാർ സ്ഥിരീകരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്.

സ്പെയിനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യക്കാർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന റിപ്പോ‍ർട്ടുകളെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. അതേ സമയം ആക്രമണവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊറോക്കോ, മെല്ലില്ല സ്വദേശികളാണ് അറസ്റ്റിലായവരെന്നാണ് വിവരം. ആക്രമണവുമായി ബന്ധമുള്ള ഒരാൾ വെടിവെപ്പിൽ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദ്രിസ് ഔബകിർ എന്ന മൊറോകോ സ്വദേശിയുടെ രേഖകളുപയോഗിച്ചാണ് ആക്രമണത്തിനുപയോഗിച്ച വാഹനം വാടകയ്ക്കെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. ദ്രിസിന്റെ രേഖകൾ മോഷ്ടിച്ചാണ് വാഹനം വാടകയ്ക്കെടുത്തതെന്നും റിപ്പോർട്ടുണ്ട്. അറസ്റ്റിലായവരിൽ വാനിന്‍റെ ഡ്രൈവർ ഇല്ലെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഐഎസ് അമാഖ് എന്ന വാർത്ത ഏജൻസിയിലൂടെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം, ഇന്ന് നിര്‍ണായക നേതൃയോഗം കണ്ണൂരിൽ
കൊച്ചിയിൽ ഇന്ന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍; ആരാകും മേയറെന്നതിലടക്കം തീരുമാനം ഉണ്ടായേക്കും