അതിര്‍ത്തി പ്രദേശങ്ങളുടെ വികനസത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ചു

Published : Dec 26, 2017, 08:08 PM ISTUpdated : Oct 04, 2018, 11:50 PM IST
അതിര്‍ത്തി പ്രദേശങ്ങളുടെ വികനസത്തിനായി പ്രത്യേക ഫണ്ട് അനുവദിച്ചു

Synopsis

ദില്ലി: അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ വികസനത്തിനായി കേന്ദ്രഅഭ്യന്തരമന്ത്രാലയം പ്രത്യേകഫണ്ട് അനുവദിച്ചു. 167 കോടി രൂപയാണ് ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ചത്. പാകിസ്താനും ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മേഘാലയ, പഞ്ചാബ്, രാജസ്ഥാന്‍, ബീഹാര്‍, പശ്ചിമബംഗാള്‍, സിക്കിം, ത്രിപുര, അസ്സം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലെ വികസനത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. 

അന്താരാഷ്ട്ര അതിര്‍ത്തിയുടെ 10 കി.മീ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളുടെ വികസനത്തിനായാവും ഈ പണം ചിലവിടുക. അന്തരാഷ്ട്ര അതിര്‍ത്തി കടന്നു പോകുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിര്‍ത്തിപ്രദേശങ്ങളുടെ വികസന പദ്ധതി അനുസരിച്ച് ഫണ്ട് ലഭിക്കുമെന്ന് അഭ്യന്തരമന്ത്രലായവൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര പ്രധാന്യത്തോടെ അടിസ്ഥാനസൗകര്യവികസനം
ഒരുക്കണമെന്ന് സുരക്ഷാസേനകള്‍ നിര്‍ദേശിക്കുന്ന പ്രദേശങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ ഫണ്ട് ലഭിക്കുക. പദ്ധതിക്കായി തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ തൊഴില്‍ നൈപുണ്യ പരിശീലനവും, ശുചിത്വപരിപാടികളും നടപ്പാക്കും. ഇതോടൊപ്പം ചരിത്രസ്മാരകങ്ങളുടെ സംരക്ഷണവും കായിക-ടൂറിസം രംഗത്തെ വികസനവും പദ്ധതിയുടെ ഭാഗമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും, എൽഡിഎഫിൽ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിരിക്കാം': സുധീർ കരമന
കാൽ നൂറ്റാണ്ടായി അരിവാൾ ചുറ്റികയല്ലാതെ മറ്റൊരു ചിഹ്നവും പതിയാത്ത മണ്ഡലം! ഇത്തവണ മാറ്റത്തിന്റെ കാറ്റ്? പ്രവചനാതീതമായി കൊല്ലം