ദൃശ്യത്തിൽനിന്ന് ദൃഷ്ട്ടാവിലക്കുള്ള യാത്രയാണ് യോഗ: ശ്രീശ്രീ രവിശങ്കര്‍

By Web DeskFirst Published Jun 20, 2018, 9:00 PM IST
Highlights
  • യോഗ ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറ

തിരുവനന്തപുരം: മനുഷ്യാരാശിയുടെ ഏറ്റവും വലിയ സമ്പത്തായ യോഗ കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറകൂടിയാണെന്ന് ശ്രീശ്രീ രവിശങ്കർ. ആന്താരാഷട്ര യോഗാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രവിശങ്കര്‍. ‘സ്ഥിരം,സുഖം, ആസനം’ -എന്ന് യോഗാസനങ്ങളെ നിർവ്വചിക്കാറുണ്ട. സ്ഥിരവും സുഖകരവുമായ ശരീര വിന്യാസമാണ് യോഗ. സുഖം എന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് ശരീരം ഉണ്ടെന്നറിയാത്ത അവസ്ഥയെയാണ് .ശരിയായ രീതിയിൽ ഇരിക്കാത്ത സമയങ്ങളിൽ, ശരീരംവേദനിക്കുമ്പോൾ നമ്മുടെ ശ്രദ്ധ വേദനയിലേക്ക് തിരിയുകയാണ് ചെയ്യുക.

യോഗാസനങ്ങളിലൂടെ ശരീര ഭാഗങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരുമ്പോൾ നിമിഷങ്ങൾക്കകം എല്ലാ അസ്വാസ്ഥ്യവും അപ്രത്യക്ഷമാകുകയും, ശരീരം ഉണ്ട് എന്ന തോന്നൽ ഇല്ലാതാവുകയും ചെയ്യുന്നു. അനന്തതയിലേക്കുള്ള വികസനമാണ് യോഗയിലൂടെ അനുഭവപ്പെടുക. എന്നാൽ ആയാസമില്ലാതെ വേണം യോഗ ചെയ്യാൻ. അപ്പോൾ മാത്രമേ ഈ വികാസം അനുഭവിക്കാൻ കഴിയൂ ശരീരഘടന മെച്ചപ്പെടുത്താനല്ല യോഗ ചെയ്യുന്നത്. നമ്മുടെ എല്ലാവരിലുമുള്ള അനന്തത അനുഭവിക്കാൻ കൂടിയാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. 

നമ്മെ ദൃശ്യത്തിൽ നിന്ന് ദ്രഷ്ടാവിലേക്കെത്തിക്കുന്നതാണ് യോഗ എന്നത് മറ്റൊരു നിർവ്വചനം. ജീവിതത്തിൽ, ആനന്ദം, നിർവൃതി, സന്തോഷം എന്നിവ അനുഭവിക്കുമ്പോൾ നമ്മൾ ദൃശ്യത്തിൽനിന്ന് ദ്രഷ്ടാവിലേക്കെത്തുകയാണ്. ആ സമയത്ത് മാത്രം മനസ്സ് കലപില കൂട്ടുന്നില്ല. അത് നിശ്ചലമാണ്. മറ്റ് സമയങ്ങളിലെല്ലാം മനസ്സ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. യോഗയ്ക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്. ഈ അംഗങ്ങളിൽ അഥവാ ഘടകങ്ങളിൽ ഒന്നാണ് നമ്മൾ യോഗ ക്ലാസ്സുകളിൽ ചെയ്യുന്ന യോഗാഭ്യാസമുറകൾ. 

എന്നാൽ യോഗയുടെ അടിസ്ഥാനതത്വം എങ്ങനെ സമചിത്തത ഉണ്ടാക്കാം എന്നതാണ്. ‘സമത്വം യോഗ ഉച്യതേ’ -യോഗ മനസ്സിന് സന്തുലനം കൊണ്ടുവരുന്നു. സന്തുലിതമായ മനസ്സോടെ എന്ത് പ്രവർത്തി ചെയ്യുമ്പോഴും, എന്ത് പറയുമ്പോഴും നിങ്ങൾക്ക് അവബോധമുണ്ട്. ആ അവബോധം നിങ്ങളെ യോഗിയാക്കുന്നു. സമുദ്രംപോലെ വിശാലമാണ് യോഗ, ഉദാത്തമായ പ്രപഞ്ചസത്യം മനസ്സിലാക്കാൻ യോഗാഭ്യാസം സഹായിക്കുന്നു. വസുധൈവകുടുംബകം എന്ന പരമ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് അനന്തതയുമായുള്ള ലയനമാണ് യോഗ. യോഗ ചുറ്റുപാടുകളിൽ ശാന്തി പ്രദാനം ചെയ്യുനായും ശ്രീശ്രീ പറഞ്ഞു.

click me!