ആശുപത്രിയില്‍ നിന്നും രോഗിയുടെ മുറിഞ്ഞുപോയ കാലുമായി നായ കടന്നു

Published : Oct 27, 2018, 05:43 PM IST
ആശുപത്രിയില്‍ നിന്നും  രോഗിയുടെ മുറിഞ്ഞുപോയ കാലുമായി നായ കടന്നു

Synopsis

ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ മുറിവ് ഡോക്ടര്‍മാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ മുറിയില്‍ നുഴഞ്ഞുകയറിയത്. ആശുപത്രി ജീവനക്കാര്‍ പിന്നാലെ പാഞ്ഞെങ്കിലും നായ പിടികൊടുത്തില്ല

പട്‌ന : ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിലേക്ക് കടന്ന നായ രോഗിയുടെ മുറിഞ്ഞുപോയ കാലുമായി കടന്നു. ബീഹാറിലെ ബക്സര്‍ ജില്ലയിലെ ബക്‌സര്‍ സദര്‍ ആശുപത്രിയിലാണു സംഭവം നടന്നത്. രാംനാഥ് മിശ്ര എന്നയാളുടെ കാലാണ് നായ കൊണ്ടു പോയത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ പിടി വിട്ട് മിശ്ര ട്രാക്കില്‍ വീഴുകയായിരുന്നു. വലത്തേകാലിനു ഗുരുതരമായി പരുക്കേറ്റ് ഇത് അറ്റുപോയിരുന്നു. 

ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ മുറിവ് ഡോക്ടര്‍മാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ മുറിയില്‍ നുഴഞ്ഞുകയറിയത്. ആശുപത്രി ജീവനക്കാര്‍ പിന്നാലെ പാഞ്ഞെങ്കിലും നായ പിടികൊടുത്തില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണു സംഭവം. ബിഹാറിലെ മുന്‍ ആരോഗ്യമന്ത്രി കൂടിയാണ് ചൗബേ. എല്ലും മാംസവും കടിച്ചു നില്‍ക്കുന്ന നായയുടെ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഭൂപേൻ ബോറ 22ന് ബിജെയിൽ ചേരും; ഹിമന്തയും ബോറയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു
ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി