കൊച്ചിൻ സാങ്കേതിക സർവകലാശാലയില്‍ അനിശ്ചിതകാല വിദ്യാർത്ഥി സമരം

By Web TeamFirst Published Dec 6, 2018, 9:38 AM IST
Highlights

സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ സാങ്കേതിക സർവകലാശാലയില്‍  അനിശ്ചിതകാല വിദ്യാർത്ഥി സമരം. എസ്എഫ്ഐ- കെഎസ്‍യു വിദ്യാർത്ഥികളാണ് സമരം നടത്തുന്നത്.

 

കൊച്ചി: സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ സാങ്കേതിക സർവകലാശാലയില്‍ അനിശ്ചിതകാല വിദ്യാർത്ഥി സമരം. എസ്എഫ്ഐ- കെഎസ്‍യു  വിദ്യാർത്ഥികളാണ് സമരം നടത്തുന്നത്. അക്കാദമിക് കൗൺസിലുമായി വിദ്യാർത്ഥികള്‍ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ ഭാഗീകമായി അംഗീകരിച്ചെങ്കിലും സമരം തുടരാനാണ് തീരുമാനം.

കുസാറ്റിന് കീഴിലെ ബിടെക് 4,6 സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾക്കും എല്‍എല്‍ബിയിലെ 9,10 സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾക്കും സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് എസ്എഫ്ഐ- കെഎസ്‍യു പ്രവർത്തകർ സമരം നടത്തുന്നത്. സമരം ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് അക്കാദമിക് കൗൺസിൽ വിദ്യാർത്ഥികളെ ചർച്ചക്ക് വിളിച്ചത്. സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരിയിൽ നടത്താമെന്ന് ചർച്ചയിൽ ധാരണയായി. എന്നാൽ വിദ്യാർത്ഥികൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങളില്‍മേൽ തീരുമാനം വൈകുകയാണ്.

സർവകലാശാലയിൽ ഇന്‍റേണല്‍ ഇംപ്രൂവ്മെന്‍റ് സംവിധാനം നടപ്പാക്കണം, ആർക്കിടെക്ച്ചർ കോഴ്സിന്‍റെ അപാകത പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളിൽ ധാരണയായില്ല. സർവകലാശാലയിൽ മെഡിക്കൽ ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തുക, അവസാനവർഷ ട്യൂഷൻ ഫീസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൗൺസിൽ പരിഗണിച്ചില്ല. എല്ലാ ആവശ്യങ്ങളും അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ്‍യുവും വ്യക്തമാക്കി.

click me!