
മുംബെെ: മറാത്ത സംവരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മഹാരാഷ്ട്രയിൽ ബന്ദ്. രാവിലെ എട്ടു മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. മറാത്ത ക്രാന്തി മോർച്ച ആന്ദോളൻ എന്ന സമരവിഭാഗമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംവരണപ്രക്ഷോഭവുമായി ബന്ധപ്പെട്ട് അനുരഞ്ജന നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് ബന്ദ് ആഹ്വാനം. പ്രക്ഷോഭം കണക്കിലെടുത്ത് മുംബൈ നഗരത്തിൽ സുരക്ഷ കർശനമാക്കി. അഹമ്മദ് നഗർ, ഔറാംഗാബാദ്, പൂനെ എന്നിവിടങ്ങളിൽ കേന്ദ്രസേനയെയും വിന്യസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam