കോളേജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥി വീണുമരിച്ചു; സംഭവം കന്യാകുമാരിയിലെ നഴ്സിം​ഗ് കോളേജിൽ‌, പ്രിൻസിപ്പലിനെതിരെ ആരോപണവുമായി കുടുംബം

Published : Aug 16, 2026, 03:43 PM ISTUpdated : Aug 16, 2026, 06:39 PM IST
student death

Synopsis

ഹോസ്റ്റലിൽ നിലവാരം ഇല്ലാത്ത ഭക്ഷണം നൽകിയതിൽ പ്രതിഷേധിച്ചതിനു മാനസികമായി പീഡിപ്പിച്ചു എന്നും ആരോപണമുണ്ട്.

തിരുവനന്തപുരം: കന്യാകുമാരിയിലെ നഴ്സിങ് കോളേജിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി ആൻസിജിയാണ് മരിച്ചത്. കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് മരണമെന്ന് കുടുംബം ആരോപിക്കുന്നു.

കന്യാകുമാരി കരുങ്കൽ ബെത്‍ലഹേം നഴ്സിങ് കോളേജിലെ മൂന്നാം വിദ്യാർത്ഥിനി ആൻസിജി, വെളളിയാഴ്ച ഉച്ചയ്ക്കാണ് കോളേജ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണത്. മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു.

ആത്മഹത്യയെന്നാണ് നിഗമനം.കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു. മൊബൈൽ ഫോൺ ക്ലാസിൽ ഉപയോഗിച്ചെന്ന പേരിൽ അനാവശ്യമായി ആൻസിജിയെ പ്രിൻസിപ്പൽ ശകാരിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും കുടുംബം. ഏതാനും മാസം മുമ്പ് കോളേജ് ഹോസ്റ്റലിൽ നിലവാരമില്ലാത്ത ഭക്ഷണം നൽകിയതിന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ആൻസിജിയും അക്കൂട്ടത്തിലുണ്ടായി.ഇതിലും കോളേജ് മാനേജ്മെന്‍റ് വൈരാഗ്യത്തോടെ പെരുമാറിയെന്ന് ആരോപണം. കരുങ്കൽ പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകി. പ്രിൻസിപ്പൽ ഷീജയ്ക്കും കോളേജ് മാനേജ്മന്‍റിനും എതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അറബിക്കടലിനുമപ്പുറം അഴുക്കുചാലുണ്ടെങ്കിൽ പിഎംശ്രീ അതിലേക്ക് വലിച്ചെറിയണം'; നമുക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ഷാജി
നൈനാർ നാഗേന്ദ്രനെതിരെ ഡിജിപിക്ക് പരാതി; മുഖ്യമന്ത്രി വിജയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധം