
തിരുച്ചിറപ്പള്ളി: കാമുകിക്കൊപ്പം കണ്ടതിന് സദാചാര ഗുണ്ടകള്‍ കുത്തി മുറിവേൽപ്പിച്ച യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സിരുഗനൂരിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തിരുച്ചിറപ്പള്ളിയിലെ ആര്‍ കെ രാമകൃഷ്ണല്‍ എന്‍ഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ തമിഴ്‌വണ്ണന്‍ (21) ആണ് കൊല്ലപ്പെട്ടത്. തമിഴ്‌വണ്ണന്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചാണ് സംഘം യുവാവിനെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തമിഴ്‌വണ്ണനും നഴ്സിങ് വിദ്യാർത്ഥിയായ യുവതിയുമായി തന്റെ കോളേജിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള വനപ്രദേശത്ത് എത്തി. ഇരുവരും ഒരുമിച്ച് ഇരുന്നത് കണ്ട നാലംഗ സംഘം സ്ഥലത്തെത്തി ഇവരോട് മോശമായി സംസാരിച്ചു. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് മോശമായ വാക്കുകള്‍ ഉപയോഗിച്ചതോടെ തമിഴ്‌വണ്ണന്‍ നാലംഗ സംഘവുമായി വാക്കുത്തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ സംഘത്തിലെ ഒരാൾ തമിഴ്‌വണ്ണന്റെ തുടയിൽ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് തിരുച്ചിറപ്പള്ളി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു. മുറിവേല്‍പ്പിച്ച ശേഷം തമിഴ്‌വണ്ണനോടും യുവതിയോടും എത്രയും വേഗം സ്ഥലത്ത് നിന്ന് പോകണമെന്ന് മുന്നയിപ്പും നല്‍കി.
തമിഴ്‌വണ്ണന്റെ തുടയിലെ മുറിവില്‍ നിന്ന് ചോര വാര്‍ന്ന് ഒഴുകുന്നത് കണ്ടതോടെ യുവതി എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ചു. ഇതിന് ശേഷം യുവതി വിളിച്ചതനുസരിച്ച് എത്തിയ ആംബുലൻസിൽ തമിഴ്‌വണ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെെകിയിരുന്നു. തുടയിലെ ആഴത്തിലുള്ള മുറിവിൽ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള മാര്‍ഗ മദ്ധ്യേ തമിഴ്‌വണ്ണന്‍ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിന്‍റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിച്ചതായി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam