
ആലപ്പുഴ: പരസ്പരം വാനാളം പുകഴ്ത്തി മന്ത്രി ജി സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മികച്ച നിയമസഭാ സാമാജികനുള്ള സിബിസി പുരസ്കാരം വാങ്ങാന്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും മുഖ്യപ്രഭാഷണം നടത്താനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്‍പരം പുകഴ്‍ത്തിയത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ജി സുധാകരന്‍ വന്‍ വിജയമാണെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍ എപ്പോഴും പ്രസന്നവദനനായ സുന്ദരനാണ് ചെന്നിത്തലയെന്നായിരുന്നു ജി സുധാകരന്‍റെ പ്രതികരണം.
സിബിസി വാര്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാര ചടങ്ങ്. ആലപ്പുഴ ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളും യുഡിഎഫിനെ കൈവിട്ടപ്പോള്‍ അതിനെ മറികടന്ന ഏക വ്യക്തി ചെന്നിത്തലയാണെന്നായിരുന്നു ജി സുധാകരന്‍റെ പ്രതികരണം. ജി സുധാകരന്‍റെ മറ്റ് കഴിവുകളെയും ചെന്നിത്തല എണ്ണിയെണ്ണി പറഞ്ഞു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പുരസ്കാരം സമ്മാനിച്ചു..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam