രാഖി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നെന്ന് അച്ഛന്‍

Published : Dec 02, 2018, 11:49 PM ISTUpdated : Dec 03, 2018, 12:06 AM IST
രാഖി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നെന്ന് അച്ഛന്‍

Synopsis

ഫാത്തിമാ മാതാ കോളജിലെ വിദ്യാർഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണൻ. കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ പ്രവർത്തനത്തിൽ വിശ്വാസമില്ല. കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങി നൽകാൻ നിയമ പോരാട്ടത്തിനൊ രുങ്ങുകയാണ് രാഖി കൃഷ്ണയുടെ കുടുംബം.

കൊല്ലം: ഫാത്തിമാ മാതാ കോളജിലെ വിദ്യാർഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണൻ. കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ പ്രവർത്തനത്തിൽ വിശ്വാസമില്ല. കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങി നൽകാൻ നിയമ പോരാട്ടത്തിനൊ രുങ്ങുകയാണ് രാഖി കൃഷ്ണയുടെ കുടുംബം.

19 വർഷം താലോലിച്ച് വളർത്തിയ മകൾ മരണത്തിനു കീഴടങ്ങിയത് നേരിൽ കണ്ട ഒരച്ഛന്‍റെ വിലാപമാണിത്. പ്ളസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി ജയിച്ച രാഖി കൃഷ്ണ കോപ്പിയടിക്കില്ലെന്ന് പിതാവ് ഉറപ്പിച്ചു പറയുന്നു. മകൾക്ക് അധ്യാപകരിൽ നിന്ന് ക്രൂരമായ മാനസിക പീഡനം ഏൽക്കേണ്ടി വന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഈ അച്ഛൻ ഉറച്ചു വിശ്വസിക്കുന്നു.

സംഭവത്തിനു ശേഷം കോളജിന്‍റെ ഒരു പ്രതിനിധി പോലും ബന്ധപ്പെട്ടിട്ടില്ല. കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമില്ല. മാനേജ്മെന്‍റ് നിയോഗിച്ച അന്വേഷണകമ്മീഷൻ അവർക്ക് അനുകൂലമായ റിപ്പോർട്ടേ തയാറാക്കൂ എന്നും രാധാകൃഷ്ണൻ പറയുന്നു. സ്വന്തം മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ഏതറ്റം വരെയും പോകാൻ തയാറെടുക്കുകയാണ് രാഖിയുടെ പിതാവ്. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഉടൻ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ