സുനന്ദയുടെ ദുരൂഹമരണം ; വിചാരണ 21ന് തുടങ്ങും, കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റി

By Web TeamFirst Published Feb 4, 2019, 3:10 PM IST
Highlights

സുനന്ദ പുഷ്ക്കറിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഫെബ്രുവരി 21ന് വിചാരണ ആരംഭിക്കും. സുനന്ദ പുഷ്ക്കറിൻറെ മരണത്തിൽ ശശി തരൂരിനെതിരെ ദില്ലി പോലീസ് ചുമത്തിയത് ആത്മഹത്യ പ്രേരണക്കുറ്റം.

ദില്ലി: സുനന്ദ പുഷ്ക്കറിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഫെബ്രുവരി 21ന് വിചാരണ ആരംഭിക്കും. കേസ് പരിഗണിച്ച ദില്ലി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റി.

കേസിൽ കോടതിയെ സഹായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നൽകിയ ഹർജിയും കോടതി തള്ളി. സുനന്ദ പുഷ്ക്കറിൻറെ മരണത്തിൽ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ദില്ലി പോലീസ് ചുമത്തിയത്. 

സുനന്ദയുടെത് ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത് . പോലിസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 14 നാണ് ദില്ലിപോലിസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 
 

click me!