
ദില്ലി: സുനിൽ അറോറ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അടുത്ത മാസം രണ്ടിന് ചുമതലയേല്‍ക്കും. ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍ അറോറയുടെ നിയമനം. സുനില്‍ അറോറയുടെ നിയമനത്തിന് രാഷ്ട്രപതി അനുമതി നല്‍കി.
രാജസ്ഥാൻ കേഡറിലുള്ള ഉദ്യോഗസ്ഥനായ അറോറ നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷണറാണ്. വാർത്താവിനിമയ സംപ്രേഷണ വിഭാഗം സെക്രട്ടറി അടക്കം വിവിധ ചുമതലകൾ നേരത്തേ അറോറ വഹിച്ചിട്ടുണ്ട്. 2005 2008 കാലത്ത് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam