
ബംഗ്ലൂരു: മരണം ഉടനെന്ന മലയാളി ജ്യോതിഷന്‍റെ പ്രവചനത്തെ തുടര്‍ന്ന് കന്നഡ ഗോത്രഗ്രാമത്തില്‍നിന്ന് ജനങ്ങള്‍ നാടുവിട്ടോടി. ഗ്രാമത്തിന് നാഗദോഷം ഉണ്ടെന്നും താമസിക്കുന്നവരെല്ലാം ആയുസ്സെത്താതെ മരിക്കുമെന്നായിരുന്നു ജ്യോതിഷന്‍റെ പ്രവചനം. ചിക്കമഗളൂരു നരസിംഹരാജയിലെ ഷിഗേവാണി ഗ്രാമത്തില്‍ താമസിക്കുന്ന ഹക്കി പിക്കി ഗോത്രവര്‍ഗക്കാരിലെ 25 കുടുംബങ്ങളാണ് നാടുവിട്ടോടിയത്.
ഇവിടെയുളള കുടുംബങ്ങളിലെ ധാരാളം പേര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മരിച്ചതോടെയാണ് ഇവര്‍ ജ്യോതിഷനെ കാണനെത്തിയത്. തുടര്‍ന്ന് ഇവര്‍ നാഗ അമ്പലം പണിതു. എന്നിട്ടും മരണങ്ങള്‍ അടിക്കടി സംഭവിക്കുന്നതിനാലാണ് ഇവര്‍ നാടുവിട്ടത്. കൊപ്പാളിലേക്കും ഉഡുപ്പി കോട്ടേശ്വരയിലേക്കുമാണ് ഇവര്‍ ഇപ്പോള്‍ കുടിയേറിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam