ആര്‍ട്ടിക്കിള്‍ 35എ-ക്കെതിരായ ഹര്‍ജി സുപ്രീംകോടതിയില്‍: കശ്മീരില്‍ സമരത്തിന് ആഹ്വാനം ചെയ്ത് വിഘടനവാദികള്‍

By Web TeamFirst Published Feb 24, 2019, 10:47 AM IST
Highlights

ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നൽകുന്ന ആര്‍ട്ടിക്കിൾ 35-എ ക്കെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നു.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേക അവകാശം നൽകുന്ന ആര്‍ട്ടിക്കിൾ 35-എ ക്കെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് ഇന്ന് സമരത്തിന് ആഹ്വാനം ചെയ്ത് വിഘടനവാദികള്‍.

സമരത്തിന്‍റെ പശ്ചത്താലത്തിൽ ശ്രീനഗറിന്‍റെ വിവിധ ഭാഗങ്ങളിൽ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിഘടനവാദി നേതാക്കളെയും ഇരുന്നൂറോളം ജമാ അത്തെ ഇസ്ലാമി നേതാക്കളെയും പൊലീസ് കരുതൽ തടങ്കലിലാക്കി. പതിനായിരം അര്‍ധ സൈനികരെ സംസ്ഥാനത്ത് അധികമായി വിന്യസിച്ചിട്ടുണ്ട്. 

ഇതിനിടെ മരുന്നുകള്‍ കരുതി വയ്ക്കാൻ ആശുപത്രികൾക്കും റേഷൻ സാധനങ്ങളും ഇന്ധനവും ശേഖരിച്ചുവയ്ക്കാൻ വ്യാപാരികള്‍ക്കും സംസ്ഥാന ഭരണകൂടം നിര്‍ദേശിച്ചു. എന്നാൽ ഉത്തരവുകളുടെ പേരിൽ ആശങ്ക വേണ്ടെന്നാണ് ഗവര്‍ണര്‍ സത്യപാൽ മാലിക്കിന്‍റെ പ്രതികരണം.

click me!