ഇന്തൊനീഷ്യ, മൊറോക്കോ, കസാഖിസ്ഥാൻ , കൊസവോ, അൽബേനിയ എന്നീ രാജ്യങ്ങളാണ് സന്നദ്ധത അറിയിച്ചത്. വാഷിംഗ്ടണിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ പ്രഥമ യോഗത്തിൽ വെച്ചാണ് യുഎസ് പ്രസിഡന്റ് വിവരങ്ങൾ അറിയിച്ചത്.
വാഷിംഗ്ടൺ: ആഗോളതലത്തിൽ സമാധാനം പുനഃസ്ഥാപിക്കാനും ഗാസയുടെ പുനർനിർമ്മാണത്തിനുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര സംഘടന നടപ്പാക്കുന്ന ബോർഡ് ഓഫ് പീസ് പദ്ധതിയിലേക്ക് ഇതുവരെ ഒൻപത് രാജ്യങ്ങൾ 700 കോടി ഡോളർ വാഗ്ദാനം. വാഷിംഗ്ടണിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ പ്രഥമ യോഗത്തിൽ വെച്ച് യുഎസ് പ്രസിഡന്റാണ് വിവരങ്ങൾ അറിയിച്ചത്. ഗാസ പുനരുദ്ധാരണത്തിന് വേണ്ടിയെന്ന പേരിലാണ് ആദ്യം ബോർഡ് ഓഫ് പീസ് രൂപീകരിച്ചത്.
ഇന്തൊനീഷ്യ, മൊറോക്കോ, കസാഖിസ്ഥാൻ , കൊസവോ, അൽബേനിയ എന്നീ രാജ്യങ്ങളാണ് 700 കോടി കൈമാറാൻ സന്നദ്ധത അറിയിച്ചതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.
ഗാസ പുനരുദ്ധാരണത്തിനായി താൻ മുൻകൈയെടുത്ത്, രാജ്യാന്തര സമാധാന സേനയുടെ ഭാഗമാകുമെന്നും ഈ അഞ്ച് രാജ്യങ്ങളും യോഗത്തെ അറിയിച്ചു. തെക്കൻ ഗാസയിലെ റഫായിലാണ് സമാധാന സേനയെ വിന്യസിക്കുക. ഈജിപ്തും ജോർദാനും സേനയെ പരിശീലിപ്പിക്കും. ആദ്യം ഗാസയുടെ പുനരുദ്ധാരണ പ്രവർത്ത നങ്ങൾക്കായി പ്രഖ്യാപിക്കപ്പെട്ട ബോർഡ് ഓഫ് പീസ് പിന്നീട് ഐക്യരാ ഷ്ട്രസഭയ്ക്ക് ബദലെന്ന രീതിയിലേക്ക് എത്തി. ഇതോടെ പല രാഷ്ട്രങ്ങളും ട്രംപിന്റെ പദ്ധതിയിൽ അംഗമാകെ ആഹ്വാനം നിരസിച്ചു.
ആദ്യ യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യ പങ്കെടുത്തു. ബോർഡിൽ ചേരാനുള്ള യുഎസിന്റെ ക്ഷണം പുനഃപരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ആദ്യ യോഗത്തിൽ ഇന്ത്യ നിരീക്ഷക രാജ്യമെന്ന നിലയിൽ പങ്കെടുത്തത്. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിലെ നംഗ്യ സി ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.


