രാജ്യസ്നേഹം സംഘപരിവാറിന്‍റെ പിതൃ സ്വത്തല്ലെന്ന് സ്വാമി അഗ്നിവേശ്

By Web TeamFirst Published Aug 6, 2018, 4:21 PM IST
Highlights

അതേസമയം ഉപവാസം ഉദ്ഘാടനം ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി എൻഡോസൾഫാൻ ദുരിതം വിവരിച്ച് വിങ്ങിപ്പൊട്ടി. ഹിരോഷിമ ദിനം മുതൽ നാഗസാക്കി ദിനമായ വ്യാഴാഴ്ച്ച വരെയാണ് ജനാരോഗ്യ പ്രസ്ഥാനത്തിന്‍റെ ഉപവാസം.

തിരുവല്ല: രാജ്യസ്നേഹം സംഘപരിവാറിന്‍റെ പിതൃ സ്വത്തല്ലെന്ന് സാമൂഹിക പ്രവര്‍ത്തകൻ സ്വാമി അഗ്നിവേശ്. ബിജെപി ഭരണമില്ലാത്തതിനാൽ കേരളത്തിൽ താൻ സുരക്ഷിതനാണെന്നും അഗ്നിവേശ് പറഞ്ഞു.  കേരളത്തെ ജൈവ സംസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ പ്രസ്ഥാനം  ചങ്ങനാശേരിയിൽ നടത്തിയ മൗന ഉപവാസത്തിൽ മുഖ്യപ്രഭാഷണം അഗ്നിവേശ് ചങ്ങനാശേരിയിലെത്തിയത്.

തോക്കിൻ മുനയിൽ നിര്‍ത്തി വന്ദേമാതരം പാടണമെന്ന് ശാഠ്യം പിടിക്കുന്ന സംഘപരിവാറിന് മുന്നിൽ മുട്ട് മടക്കില്ല. വെറുപ്പിന്‍റെ രാഷ്ട്രീയ പ്രചാരകര്‍ക്കെതിരായ പോരാട്ടം തുടരും.  മുസ്ലിംകൾ വേട്ടയാടപ്പെടുന്നു. ജാര്‍ഖണ്ഡിൽ ബിജെപി ഭരണത്തിന്‍റെ ഒത്താശയോടെണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്

അതേസമയം ഉപവാസം ഉദ്ഘാടനം ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി എൻഡോസൾഫാൻ ദുരിതം വിവരിച്ച്  വിങ്ങിപ്പൊട്ടി. ഹിരോഷിമ ദിനം മുതൽ നാഗസാക്കി ദിനമായ വ്യാഴാഴ്ച്ച വരെയാണ് ജനാരോഗ്യ പ്രസ്ഥാനത്തിന്‍റെ ഉപവാസം.

click me!