
ചെന്നൈ:അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരന്‍റെ വീടിന് നേരെ ആക്രമണം. വീടിന് നേരെ ആക്രമികള്‍ പെട്രോള്‍ ബോംബും കല്ലുകളും എറിഞ്ഞു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചെന്നൈ ബസന്ത് നഗറിലെ വീടിന് നേരെ ആയിരുന്നു ആക്രമണം.
പാർട്ടി അച്ചടക്ക നടപടിയെടുത്ത കാഞ്ചീപുരം ജില്ലാ നേതാവ് പരിമളം ദിനകരന്‍റെ വീടിനു മുമ്പിൽ സ്വന്തം കാർ നിർത്തിയിട്ട് കാറിലേക്ക് പെട്രോൾ ബോംബെറിയുക ആയിരുന്നു. പരിമളം ഉൾപ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് പരിമളത്തെ കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam