പമ്പയുടെ പുനര്‍നിര്‍മ്മാണത്തിന്‍റെ ചുമതല ടാറ്റാ പ്രൊജക്ടിന്

Published : Aug 31, 2018, 11:56 AM ISTUpdated : Sep 10, 2018, 04:18 AM IST
പമ്പയുടെ പുനര്‍നിര്‍മ്മാണത്തിന്‍റെ ചുമതല ടാറ്റാ പ്രൊജക്ടിന്

Synopsis

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. 

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാല സീസണ്‍ നവംബറില്‍ ആരംഭിക്കാനിരിക്കേ പ്രളയത്തില്‍ തകര്‍ന്ന പന്പ പുനര്‍നിര്‍മ്മിക്കാനുള്ള ചുമതല ടാറ്റാ പ്രൊജക്ട് ലിമിറ്റഡിന് നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി അടിയന്തരനടപടികള്‍ സ്വീകരിക്കും. മന്ത്രിസഭായോഗ തീരുമാനനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരെ കൂടാതെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.വി.വേണു, കെ.ആര്‍.ജ്യോതിലാല്‍, ടിങ്കു ബിസ്വാള്‍ എന്നീ സീനിയര്‍ ഉദ്യോഗസ്ഥരും സമിതിയില്‍ അംഗങ്ങളാണ്. 

നവംബര്‍ 17-നാണ് മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിട്ടങ്ങളുമെല്ലാം യുദ്ധകാലടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പന്പയില്‍ രണ്ട് പാലം നിര്‍മ്മിച്ചു നല്‍കാമെന്ന് നേരത്തെ സൈന്യം അറിയിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എറണാകുളത്ത് ട്വൻ്റി- 20യ്ക്ക് പരമാവധി സീറ്റുകൾ വിട്ടു നൽകാൻ എൻഡിഎ; സാബു ജേക്കബ് നേരിട്ടിറങ്ങണമെന്നും നിർദേശം
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും ഡിജിപിയുടെ നിർദേശം; 'പൊലീസുകാർ പിരിക്കുന്ന പണത്തിൽ സുതാര്യത വേണം'