
ആന്ധ്രാപ്രദേശ്: വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ മർദ്ദിച്ച്, നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. നാൽപത് വയസ്സുള്ള രാംബാബു എന്ന ഇംഗ്ലീഷ് അധ്യാപകനാണ് ജനക്കൂട്ടത്തിന്റെ ശിക്ഷയേറ്റുവാങ്ങിയത്. രണ്ട് വർഷമായി ഇയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു വരികയായിരുന്നു. ആന്ധ്രാപ്രദേശിലെ തെക്ക് ഗോദാവരി ജില്ലയിലെ എലുരു പട്ടണത്തിലൂടെയാണ് അധ്യാപകനെ നടത്തിയത്. അതുവഴി പോയ വഴിപോക്കർ സംഭവത്തിന്റെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൾ പോസ്റ്റ് ചെയ്തിരുന്നു.
പതിനെട്ടുകാരിയായ പെൺകുട്ടി ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കാൻ ഇയാൾ ഗുളികകൾ നൽകി. ഗുരുതരമായ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് വീട്ടുകാർ സംഭവം അറിയുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്നാണ് രാംബാബുവിനെ മർദ്ദിച്ച് തെരുവിലൂടെ നടത്തിയത്. പിന്നീട് ഇയാളെ ജനങ്ങൾ പൊലീസിനെ ഏൽപ്പിച്ചു. സ്റ്റേഷനിൽ എത്തിയതിന് ശേഷമാണ് ഇയാൾ നാണം മറയ്ക്കാൻ വസ്ത്രങ്ങൾ ലഭിച്ചത്. അറസ്റ്റ് ചെയ്ത രാംബാബുവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam