ദില്ലിയില്‍ അധ്യാപകനെ അജ്ഞാതന്‍ വെടിവച്ചുകൊന്ന സംഭവം ദുരഭിമാന കൊലയെന്ന് ആരോപണം

By Web TeamFirst Published Oct 3, 2018, 5:10 AM IST
Highlights

അന്‍കിതിന് ഒരു മുസ്ലീം പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടിയുടെ സഹോദരന്‍ അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്‍കിതിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ദുരഭിമാനക്കൊലയാണെന്ന്  പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്തു. 

ദില്ലി: ദില്ലിയില്‍ അധ്യാപകനെ അജ്ഞാതന്‍ വെടിവച്ചുകൊന്ന സംഭവം ദുരഭിമാന കൊലയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ട്യൂഷന്‍ സെന്‍ററിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. അതേസമയം കൊലപാതകത്തില്‍ ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ദില്ലി ജഹാംഗീര്‍ പുരിയിലാണ് അന്‍കിത് കുമാര്‍ എന്ന യുവാവിനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നത്. 
ക്സാസ് കഴിഞ്ഞ് ട്യൂഷൻ സെന്‍ററിൽ നിന്ന് പുറത്തിറങ്ങുന്പോഴാണ് കൊലപാതകം. 

അന്‍കിതിന് ഒരു മുസ്ലീം പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടിയുടെ സഹോദരന്‍ അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്‍കിതിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ദുരഭിമാനക്കൊലയാണെന്ന്  പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്തു. 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ദില്ലി തയ്മൂര്‍ നഗറില്‍ യുവാവിനെ പട്ടാപകല്‍ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. കൊലാപാതകത്തിന് പിന്നിൽ കഞ്ചാവ് മാഫിയയാണെന്ന് ആരോപിച്ചു  പ്രതിഷേധിച്ച നാട്ടുകാര്‍ വാഹനങ്ങള്‍ക്ക് തീവയ്ക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തിതിരുന്നു.

click me!