ദൈവാദീനം പശുക്കൾക്ക് വോട്ടവകാശം നൽകാത്തത്;ബി ജെ പിയെ പരിഹസിച്ച് മെഹബൂബ മുഫ്തി

By Web TeamFirst Published Dec 18, 2018, 1:07 PM IST
Highlights

ഇന്ത്യയും പാകിസ്ഥാനുമായി ഇപ്പോൾ ചർച്ച നടത്താൻ അനുയോജ്യമായ സമയമാണെന്നും അത് ഇരുകൂട്ടർക്കും പ്രയോജനം ചെയ്യുമെന്നും മെഹബൂബ പറയുന്നു.

ശ്രീ​ന​ഗർ: ദൈവാദീനം കൊണ്ടു മാത്രമാണ് പശുക്കൾക്ക് വോട്ടവകാശം നൽകാതിരുന്നതെന്ന് ബി ജെ പിയെ പരിഹസിച്ച് പി ഡി പി നേതാവും മുൻ ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രം​ഗത്ത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ ബി ജെ പിയുടെ ലക്ഷ്യമെന്നും വാജ്‌പേയിയെ പോലുള്ള ഒരു നല്ലനേതാവ് പാര്‍ട്ടിക്ക് ഇല്ലാതെ പോയെന്നും മെഹബൂബ പറഞ്ഞു. ദില്ലിയിലെ അജണ്ട ആജ് തക് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ

ഇന്ത്യയും പാകിസ്ഥാനുമായി ഇപ്പോൾ ചർച്ച നടത്താൻ അനുയോജ്യമായ സമയമാണെന്നും അത് ഇരുകൂട്ടർക്കും പ്രയോജനം ചെയ്യുമെന്നും മെഹബൂബ പറയുന്നു. ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പ്രതിനിധി കൂടിയാണ് അദ്ദേഹം ചര്‍ച്ച നടത്താമെന്ന് പറയുമ്പോൾ സൈന്യത്തിനും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും മെഹബൂബ കൂട്ടിച്ചേർത്തു.

നേരത്തെ ബി ജെ പിയുമായി സംഖ്യമുണ്ടാക്കിയത് ആത്മഹത്യാപരമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണെന്ന്  മെഹബൂബ പറഞ്ഞിരുന്നു. ജമ്മുകശ്മീര്‍ വിഷയത്തില്‍ പരിഹാരം മുന്നോട്ടു വെക്കുന്ന ഏത് കക്ഷികളുമായും പി ഡി പി കൈകോര്‍ക്കുമെന്നും ബി ജെ പിയുമായി സഖ്യമുണ്ടാക്കിയപ്പോൾ കാശ്മീരിൽ നേരിടുന്ന ദുരിതങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും മെഹബൂബ വ്യക്തമാക്കുകയുണ്ടായി.

click me!