ഭാവന കസ്തൂരി, ചരിത്രത്തിലാദ്യമായി ആർമി ഡേ പരേഡിൽ സൈന്യത്തെ നയിക്കുന്ന വനിത ആർമി ഓഫീസർ

By Web TeamFirst Published Jan 10, 2019, 12:47 PM IST
Highlights

144 പുരുഷ സൈനികർ ഉൾപ്പെട്ട ഇന്ത്യൻ ആർമി സർവ്വീസ് കോപ്സ് സൈന്യവിഭാ​ഗത്തെയാണ് എഴുപത്തിയൊന്നാം ആർമി ദിന പരേഡിൽ ഭാവന നയിക്കാനൊരുങ്ങുന്നത്. വനിതകൾക്ക് എല്ലാ മേഖലകളിലും ലഭിക്കുന്ന സ്വീകാര്യതയാണ് ഇവിടെ പ്രകടമാകുന്നതെന്ന് കസ്തൂരി പറയുന്നു.

ദില്ലി: ഈ വരുന്ന ജനുവരി 15 ലെ ആർമി ഡേ പരേഡിനൊരു പ്രത്യകതയുണ്ട്. ഇന്ത്യൻ ആർമിയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ ലഫ്റ്റനന്റ് ഓഫീസർ ആയിരിക്കും 71-ാമത് ആർമി ഡേ പരേഡ് നയിക്കുക. പുരുഷ സൈന്യവിഭാ​ഗത്തിന്റെ പരേഡിന് ഒരു വനിതാ ഓഫീസർ നേതൃത്വം നൽകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ധീരസൈനികരുടെ ഓർമ്മ പുതുക്കൽ ദിനം കൂടിയാണ് ആർമി ഡേ. 

144 പുരുഷ സൈനികർ ഉൾപ്പെട്ട ഇന്ത്യൻ ആർമി സർവ്വീസ് കോപ്സ് സൈന്യവിഭാ​ഗത്തെയാണ് എഴുപത്തിയൊന്നാം ആർമി ദിന പരേഡിൽ ഭാവന നയിക്കാനൊരുങ്ങുന്നത്. വനിതകൾക്ക് എല്ലാ മേഖലകളിലും ലഭിക്കുന്ന സ്വീകാര്യതയാണ് ഇവിടെ പ്രകടമാകുന്നതെന്ന് കസ്തൂരി പറയുന്നു. 2015 ൽ വനിതാ ആർമി ഓഫീസറായ ദിവ്യ അജിത് റിപ്പബ്ളിക് ദിന പരേഡിൽ വനിതാസൈന്യ വിഭാ​ഗത്തെ നയിച്ചിരുന്നു.

23 വർഷങ്ങൾക്ക് ശേഷമാണ് ആർമി സർവ്വീസ് കോർപ്സ് സൈന്യവിഭാ​ഗത്തിന്റെ മാർച്ചിൽ പങ്കെടുക്കുന്നത്. തന്നെ സംബന്ധിച്ച് ഏറെ അഭിമാനവും സന്തോഷവും നൽകുന്ന ഒന്നാണിതെന്ന് കസ്തൂരി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. എല്ലായിടത്തും വനിതകൾ അം​ഗീകരിക്കപ്പെടുന്നു, അവർക്ക് സ്വീകാര്യത ലഭിക്കുന്നു എന്നതിന്റെ തെളിവാണിത്. ആർമിയിലെ വനിതാ ഓഫീസറുടെ പരിശ്രമങ്ങളെയു അധ്വാനത്തെയും മേലധികാരികൾ തിരിച്ചറിയുന്നു എന്നും ലഫ്റ്റനന്റ് ഭാവന കസ്തൂരി പറഞ്ഞു.  റിപ്പബ്ളിക് ദിനത്തിലും  കസ്തൂരി തന്നെയായിരിക്കും ഇവരെ നയിക്കുക. 

click me!