രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 12, 2025, 11:59 AM ISTUpdated : Jun 12, 2025, 12:07 PM IST
death

Synopsis

രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു.

തൃശൂർ: പടിയൂരിലെ ഇരട്ടക്കൊലയാളി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് സൂചന. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് പ്രേംകുമാർ.

ഉത്തരാഖണ്ഡ് പൊലീസ് പ്രേംകുമാറിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ആധാർ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് പ്രേംകുമാർ ആണെന്ന് സ്ഥിരീകരിച്ചത്. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിലവിൽ ദില്ലിയിലുള്ള കേരള പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ടു. 

ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യയേയും അമ്മയേയും ഇയാൾ കൊലപ്പെടുത്തിയത്. വാടക വീട്ടിൽ താമസിക്കുകയായിരുന്ന ഇവരെ കാണാൻ പ്രതി എത്തിയിരുന്നു. പിന്നീട് വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. പൊലീസും നാട്ടകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു മൃതദേഹങ്ങൾക്ക്. സംഭവത്തിൽ മകളുടെ ഭർത്താവിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇയാൾ നാടുവിട്ടതായി പൊലീസ് സംശയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു, നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സുരക്ഷാസേന
ഇലക്ടറൽ ബോണ്ട് നിർത്തലാക്കിയ ശേഷം ബിജെപിക്ക് ലഭിച്ച സംഭാവനയില് അൻപത് ശതമാനത്തിലധികം വർധന, കോൺഗ്രസിനേക്കാൾ 12 ഇരട്ടിയെന്ന് കണക്കുകള്‍