
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മോഷണത്തിനായി വീണ്ടും പെരിന്തല്‍മണ്ണയിലെത്തിയപ്പോഴാണ് പിടിയിലായത്.
മലപ്പുറം തിരൂരങ്ങാടി സ്വദേശി വാടക്കല്‍ ഉമ്മറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള ബേക്കറിയിലും പലചരക്ക് കടയിലുമാണ് മോഷണ ശ്രമം നടത്തിയത്. കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നിരുന്നു. ഉടമസ്ഥര്‍ കടയില്‍ പണം സൂക്ഷിച്ചിരുന്നില്ല. അതിനാലാണ് പണം കവരാനുള്ള ഉമ്മറിന്റെ ശ്രമം പരാജയപ്പെട്ടത്.
സമീപത്തെ കടകളിലെ സിസിടിവിയില്‍ മോഷണശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഉമ്മറിനെ അന്ന് തന്നെ പെരിന്തല്‍മണ്ണ പൊലീസ് തിരിച്ചറിഞ്ഞതാണ്. ഇതിനിടെയാണ് മോഷണത്തിനായി പ്രതി വീണ്ടും പെരിന്തല്‍മണ്ണയിലെത്തിയെന്ന വിവരം കഴിഞ്ഞദിവസം പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് സി.ഐ. ടി.എസ്. ബിനുവിന്‍റെ നേതത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. നിലവില്‍ തമിഴ്നാട് ഈറോഡില്‍ വാടകക്ക് താമസിക്കുന്ന ഉമ്മര്‍ മോഷണത്തിനായി മാത്രമാണ് കേരളത്തിലെത്താറുള്ളതെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam