മോഷ്ടാവ് 'മണിച്ചിത്രത്താഴ് രാജേന്ദ്രന്‍' പിടിയില്‍

By Web TeamFirst Published Aug 23, 2018, 4:41 PM IST
Highlights

അന്തര്‍ സംസ്ഥാന മോഷ്ടാവ് രാജേന്ദ്രന്‍ പിടിയില്‍. മണിച്ചിത്രത്താഴ് രാജേന്ദ്രന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഷൊര്‍ണൂര്‍ മേഖലയില്‍ ഡിവൈഎസ്പി എന്‍ മുരളീധരന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്. എസ്എംപി  ജങ്ഷനിലാണ് ഇയാള്‍ വലയിലാകുന്നത്.
 

പാലിക്കാട്: അന്തര്‍ സംസ്ഥാന മോഷ്ടാവ് രാജേന്ദ്രന്‍ പിടിയില്‍. മണിച്ചിത്രത്താഴ് രാജേന്ദ്രന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഷൊര്‍ണൂര്‍ മേഖലയില്‍ ഡിവൈഎസ്പി എന്‍ മുരളീധരന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്. എസ്എംപി  ജങ്ഷനിലാണ് ഇയാള്‍ വലയിലാകുന്നത്.

വാടാനാംകുറുശ്ശി, കുളപ്പള്ളി, വടക്കാഞ്ചേരി, ഓട്ടുപാറ എന്നിവിടങ്ങളില്‍ പൂട്ടിക്കിടക്കുന്ന വീടുകളില്‍ ഇയാള്‍ മോഷണം നടത്തിയതായി രാജേന്ദ്രന്‍ പൊലീസിനോട് സമ്മതിച്ചു. പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പലതവണയായി ഇയാള്‍ മോഷണക്കേസുകളില്‍ പിടിയിലാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ കുന്നംകുളത്തും പട്ടാമ്പിയിലുമടക്കം ഇയാള്‍ക്കെതിരെ കേസുകളുണ്ട്. പൂട്ടിയിട്ട വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനാലാണ് ഇയാള്‍ മണിച്ചിത്രത്താഴ് രാജേന്ദ്രന്‍ എന്നറിയപ്പെടുന്നത്.

click me!