Latest Videos

ആ മോഷ്ടാക്കള്‍ ഭക്ഷണം കഴിച്ചിരുന്നത് നൈസാമിന്റെ സ്വര്‍ണ്ണപാത്രത്തില്‍

By Web TeamFirst Published Sep 11, 2018, 2:17 PM IST
Highlights

ഇരുവരും ഹോട്ടലില്‍ ആഡംബര ജീവിതം നയിച്ച് വരുന്നതിനോടൊപ്പം നൈസിന്‍റെ സ്വര്‍ണ്ണ ചോറ്റുപാത്രത്തിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. വജ്രവും രത്നങ്ങളും പതിപ്പിച്ച മൂന്ന് തട്ടുളള ചോറ്റുപാത്രമാണ് ഇവര്‍ർ മോഷ്ടിച്ചതില്‍ പ്രധാനം. 

ഹൈദരാബാദ്: ഹൈദരാബാദിലെ നൈസാം മ്യൂസിയത്തില്‍നിന്ന് സ്വര്‍ണ ചോറ്റുപാത്രമടക്കം കോടികള്‍ വിലവരുന്ന വസ്തുക്കള്‍ മോഷണം പോയ സംഭവത്തില്‍ പ്രതികളൊ പൊലീസ് പിടികൂടി. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ഉള്ളിലാണ് ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ മോഷ്ടാക്കള്‍ പിടിയിലായത്. കോടികള്‍ വില വരുന്ന വസ്തുക്കള്‍ മോഷ്ടിച്ച് മുംബൈയിലേക്ക് കടന്നുകളഞ്ഞ രണ്ട് മോഷ്ടാക്കളെയും ആഢംബര ഹോട്ടലില്‍നിന്നാണ് പിടികൂടിയത്. 

ഇരുവരും ഹോട്ടലില്‍ ആഡംബര ജീവിതം നയിച്ച് വരുന്നതിനോടൊപ്പം നൈസിന്‍റെ സ്വര്‍ണ്ണ ചോറ്റുപാത്രത്തിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. വജ്രവും രത്നങ്ങളും പതിപ്പിച്ച മൂന്ന് തട്ടുളള ചോറ്റുപാത്രമാണ് ഇവര്‍ർ മോഷ്ടിച്ചതില്‍ പ്രധാനം. 

സിസിടിവി ദൃശ്യങ്ങള്‍ പിരശോധിച്ച പൊലീസിന് രണ്ട് പേര്‍ ബൈക്കില്‍ കയറഫി പോകുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചത്. വീഡിയോയയില്‍ ഒരാള്‍ ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഈ കോള്‍ പിന്തുടരാന്‍ ശ്രമിച്ചു. എന്നാല്‍ സിം കാര്‍ഡ് ഇല്ലാത്ത ഫോണ്‍ വിളിക്കുന്നതായി കാണിച്ച് പൊലീസിനെ കബളിപ്പിക്കാനായിരുന്നു ശ്രമം. 22 പേരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. 

റേഡിയേറ്റര്‍ തകരാര്‍ മൂലം ബൈക്ക് നിര്‍ത്തി പരിശോധിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങള്‍ ചാര്‍മിനാര്‍ ഭാഗത്തുനിന്ന് ലഭിച്ചതാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവായത്. പിന്നീട് സഹീറാബാദിന് സമീപത്തുനിന്ന് ഈ ബൈക്ക് കണ്ടെത്തി. ഇത് പിന്തുടര്‍ന്ന് ആണ് മുംബൈയില്‍ ആഡംബര ജഡീവിതം നയിച്ചുവന്ന ഇരുവരെയും പിടികൂടി ഹൈദരാബാദിലെത്തിച്ചത്. 

പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍നിന്ന് സെപ്റ്റംബര്‍ 2ന് രാത്രിയാണ് സുപ്രാധാന വസ്തുക്കള്‍ മോഷണം പോയത്.  സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് പുരാനി ഹവേലിയിലെ മ്യൂസിയത്തില്‍നിന്ന് വസ്തുക്കള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കൊള്ളക്കാര്‍ മ്യൂസിയം തകര്‍ത്ത് ഒന്നാം നിലയിലെ ഇരുമ്പ് ഗ്രില്ലിലൂടെ അകത്ത് കടന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഒന്നാം നിലയിലെ വെന്‍റിലേറ്റര്‍ തകര്‍ത്തിട്ടുണ്ടായിരുന്നു. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ചോറ്റുപാത്രവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കവര്‍ച്ചാ സംഘം കടന്നുകളയുകയായിരുന്നു.  

 സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത നിരവധി വസ്തുക്കളാണ് നൈസാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്നാണ് ഹൈദരാബാദ് ഭരിച്ചിരുന്ന നൈസാം രാജാവിനെ 1937 ല്‍ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്. 1947 ല്‍ എലിസബത്ത് രാജ്ഞിയുടെ വിവാഹ സമയത്ത് നൈസാം വിലപിടിപ്പുള്ഴ വജ്രമാല സമ്മാനിച്ചിരുന്നു. 

click me!