
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട പ്രളയക്കെടുതിക്കപ്പുറം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. വീടുകളില്‍ മടങ്ങിയെത്തുമ്പോള്‍ വീട്, വാഹനങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ , രേഖകള്‍ എന്നിവയുടെ കാര്യത്തിലുള്ള ആശങ്കകള്‍ ഉണ്ടാവുക സ്വാഭാവികമാണ്.
വെള്ളം മാത്രമായിരിക്കില്ല വീട്ടിലേക്ക് ഇരച്ച് കയറിയിരിക്കുന്നത്; സൂക്ഷിക്കുക
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങി. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരികെ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണമെന്നാണ് ഡോ. ഷിനു ശ്യാമളന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വീട്ടിലേക്ക് തിരികെ എത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പ്രളയത്തിൽ മുങ്ങിയ വീടുകൾ വാസയോഗ്യമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. രക്ഷിച്ചവരെ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിച്ചിട്ടുണ്ട്. വെള്ളം കുറഞ്ഞാൽ അവരവരുടെ വീടുകളിൽ പോകാനാണ് പലരും കാത്തിരിക്കുന്നത്. എന്നാൽ തിരികെ വീടുകളിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ആർക്കിടെക്ക് ജി ശങ്കർ വിശദമാക്കുന്നു
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
വെള്ളം കയറിയതിനേക്കാള്‍ കൂടുതല്‍ ദുരിതമാണ് ഇനി വെള്ളമിറങ്ങിക്കഴിഞ്ഞാല്‍. കാരണം അവശേഷിക്കുന്ന മാലിന്യങ്ങളും ചെളിയും അതുമൂലമുണ്ടാകുന്ന രോഗങ്ങളും ചെറുതല്ല. വെള്ളമിറങ്ങിക്കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങളെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യു.എന്നിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധനും മലയാളിയുമായ മുരളി തുമ്മാരുകുടി വിശദമാക്കുന്നു
വെള്ളം കയറിയ വീടുകളില്‍ തിരികെ ചെല്ലുമ്പോള്‍; ഏറെയുണ്ട് ചെയ്യാന്‍
ഒന്നു രണ്ടു ദിവസത്തിനകം വെള്ളം ഇറങ്ങി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകും എന്ന് കരുതാം. വെള്ളം കയറിയ വീടുകളിലേക്ക് കയറുന്നതിന് തിരക്കു കൂട്ടാതെ വേണ്ടവിധം മുൻകരുതലുകൾ എടുത്ത ശേഷം മാത്രം താമസം മാറ്റുക.അത്യാവശ്യമായി ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങൾ ഇവയാണ്.
കുഞ്ഞിന്റെ വസ്ത്രങ്ങൾ ഈർപ്പമില്ലാത്തതാവണം, കൈകളും കാലുകളും പൊതിഞ്ഞുവയ്ക്കണം
ദുരിതാശ്വാസ ക്യാമ്പിൽ കെെക്കുഞ്ഞുങ്ങളുള്ള നിരവധി അമ്മമാരുണ്ട്. കെെക്കുഞ്ഞുങ്ങളുള്ള അമ്മമാർ ജാഗ്രത പുലര്‍ത്തണമെന്ന് ഡോ നെല്‍സണ്‍ പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ ശ്രദ്ധിക്കേണ്ട മൂന്നു പ്രധാന കാര്യങ്ങള്‍ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് വിശദമാക്കുന്നു
വെള്ളപ്പൊക്കത്തിനിടെ യാത്ര കാറിലാണോ? എങ്കില്‍ സൂക്ഷിക്കുക...
പലരും ഇപ്പോഴും വാഹനങ്ങളുമായി പുറത്തിറങ്ങുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ യാത്രകള്‍ അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്. ഇതാ പ്രളയക്കാലത്ത് കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
ഇത് ഈ തലമുറ കണ്ട ഏറ്റവും വലിയ മഴക്കാലം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
വെള്ളപ്പൊക്കക്കാലത്തെ ഏറ്റവും ക്ഷാമം ഉള്ള വസ്തു നല്ല കുടിവെള്ളം ആണെന്നത് ഒരു വിരോധാഭാസം ആണ്. ഒരു കാരണവശാലും ചൂടാക്കാതെ വെള്ളം കുടിക്കരുത്. കേരളത്തിലെ കുപ്പി വെള്ളത്തെ വെള്ളപ്പൊക്കം ഇല്ലാത്ത കാലത്തു പോലും വിശ്വസിക്കാന്‍ കഴിയില്ല. അതുകൊണ്ട് കുപ്പി വെള്ളം ആണെങ്കിൽ പോലും ഈ കാലത്ത് ചൂടാക്കി കുടിക്കുന്നതാണ് ബുദ്ധി.
വെള്ളപ്പൊക്കത്തിൽ രേഖകൾ നഷ്ടപ്പെട്ടാൽ...
അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടാൽ പേടിക്കണ്ട. അവ തിരിച്ചു കിട്ടാൻ വഴി ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam