വീട്ടിലേക്ക് ആദ്യം എത്തുമ്പോൾ ചെയ്യേണ്ടത് വീട് മുഴുവനും കഴുകി വൃത്തിയാക്കുക എന്നതാണ്. ഡെറ്റോൾ ഉപയോഗിച്ച് മുറികളും ഹാളും ബാത്തു റൂമുകളും എല്ലാം നല്ല പോലെ കഴുകിയിറക്കുക.
കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി പേരാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. രക്ഷിച്ചവരെ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിച്ചിട്ടുണ്ട്. വെള്ളം കുറഞ്ഞാൽ അവരവരുടെ വീടുകളിൽ പോകാനാണ് പലരും കാത്തിരിക്കുന്നത്. എന്നാൽ തിരികെ വീടുകളിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ആർക്കിടെക്ക് ജി ശങ്കർ ഏഷ്യാനെറ്റ് ന്യൂസ് ഒാൺലെെനിനോട് പറഞ്ഞു.
വീട്ടിലേക്ക് ആദ്യം എത്തുമ്പോൾ ചെയ്യേണ്ടത് വീട് മുഴുവനും കഴുകി വൃത്തിയാക്കുക എന്നതാണ്. ഡെറ്റോൾ ഉപയോഗിച്ച് മുറികളും ഹാളും ബാത്തു റൂമുകളും എല്ലാം നല്ല പോലെ കഴുകിയിറക്കുക. വീട് തീർച്ചയായും മാലിന്യം കൊണ്ട് കുന്നുകൂടിയ നിലയിലാകും. മാലിന്യം പൂർണമായി വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ബ്രഷ് ഉപയോഗിച്ചോ ചൂൽ ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യാം.
വീടിനുള്ളിൽ മാത്രമല്ല വൃത്തിയാക്കേണ്ടത് പുറത്തും മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കണം. വീടുകളിലെ ജനലുകളിലോ വാതിലുകളിലോ നനവ് ഉണ്ടാകാതെ നോക്കുക. വാതിലുകളിലോ ജനാലകളിലോ ഈർപ്പമുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. വാതിലുകളും ജനാലകളും എപ്പോഴും തുറന്നിടാൻ ശ്രമിക്കുക. ഇല്ലെങ്കിൽ വീട്ടിനുള്ളിൽ ദുർഗന്ധം തങ്ങിനിൽക്കാം. അതുമല്ലെങ്കിൽ ഈർപ്പം കൊണ്ട് മറ്റ് അസുഖങ്ങൾ പിടിപ്പെടാം.
