
ദില്ലി:പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ട മന്ത്രി തോമസ് ഐസക് ഇന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കാണുo, ച്ചെയ്ക്ക് 1 മണിക്ക് ദില്ലിയിൽ ധനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച്ച.
അടിയന്തിര സഹായത്തോടൊപ്പം പ്രത്യേക പാക്കേജും ആവശ്യപ്പെട്ടും. ജിഎസ്ടിയില്‍ 10 ശതമാനം സെസ് കൂടി ഈടാക്കുവാൻ സംസ്ഥാനത്തെ അനുവദിക്കണമെന്നും കടമെടുക്കൽ പരിധി ഉയർത്തണമെന്നുമുള്ള ആവശ്യങ്ങളും തോമസ് ഐസക് ഉന്നയിക്കും.
ടെലിഫോണിലൂടെ നടത്തിയ ചര്‍ച്ചകളില്‍ കേരളത്തിന്‍റെ ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് ജെയ്റ്റലി സ്വീകരിച്ചതെന്ന് ദില്ലിയില്‍ മാധ്യമങ്ങളെ കണ്ട തോമസ് ഐസക് പറഞ്ഞു.
ജിഎസ്ടിയ്ക്ക് മേല്‍ അധിക സെസ് ഈടാക്കുന്നതിന് സോഫ്റ്റ് വെയറുകളില്‍ പ്രോഗ്രാമിംഗ് ഒരു പ്രതിസന്ധിയാണ് എന്നാല്‍ ഇതൊക്കെ മാറ്റം വരുത്താവുന്ന സാങ്കേതി പ്രശ്നങ്ങളാണെന്നതാണ് കേരളത്തിന്‍റെ നിലപാടെന്ന് തോമസ് ഐസക് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam