
ദില്ലി: ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുള്ള സുപ്രീം കോടതി വിധി എല്ലാ സംസ്ഥാനങ്ങളും ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് അന്ത്യശാസനം. സെപ്റ്റംബർ 13 നകം വിധിയിൽ നിർദേശിച്ച സംവിധാനങ്ങൾ നടപ്പാക്കണം. ഇല്ലെങ്കിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്ക് കോടതിയിൽ നേരിട്ടു ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
അതേസമയം ആൾകൂട്ട ആക്രമണം തടയുന്നതിനുള്ള നിയമത്തിന് രൂപം നൽകാൻ മന്ത്രി തല സമിതിക്ക് രൂപം നൽകിയെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ആള്‍കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും എല്ലാം സംസ്ഥാനങ്ങളും കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാൻവാൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ വിധി പുറപ്പെടുവിച്ചത്. ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ആൾക്കൂട്ട ആക്രമണങ്ങളിലെ പ്രതികളെ ശിക്ഷിക്കാൻ പ്രത്യേക നിയമം ഉണ്ടാക്കണമെന്നും പാർലമെന്‍റിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധി പുറത്ത് വന്നതിന് ശേഷവും രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ ആവർത്തിച്ചതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് കോടതി നീങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam