ആദിവാസികള്‍ക്കു ഭൂമി വാങ്ങുന്ന ഫണ്ടില്‍ തീവെട്ടിക്കൊള്ള; ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

By Asianet NewsFirst Published Aug 25, 2016, 5:16 AM IST
Highlights

വയനാട്: വയനാട്ടില്‍ ആദിവാസികള്‍ക്കായി ഭൂമി വാങ്ങുന്നതിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഫണ്ടില്‍ വെട്ടിപ്പ്. വന്‍ മാഫിയയാണ് ഇതിനു പിന്നില്‍. ഭൂമി വാങ്ങി നല്‍കുന്നതിനു വേണ്ടി സര്‍ക്കാര്‍ സര്‍ക്കാര്‍ രൂപംകൊടുത്ത കമ്മിറ്റിയിലെ അംഗങ്ങള്‍ കൈക്കൂലിയായി ആവശ്യപ്പെടുന്നതു ലക്ഷങ്ങള്‍. ഭൂമി സര്‍ക്കാറിനു വില്‍ക്കുന്നവരില്‍നിന്നും ഇടനിലക്കാരായി നിന്ന് ഉദ്യോഗസ്ഥരും ലക്ഷങ്ങള്‍ തട്ടിയതായി ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി.

വയനാട് ജില്ലയില്‍ ഇതുവരെ സര്‍ക്കാര്‍ ആദിവാസികള്‍ക്കു വാങ്ങി നല്‍കിയത് 182 ഏക്കര്‍ ഭൂമിയാണ്. അരിവാള്‍ രോഗികളടക്കം 420  ആദിവാസി കുടുംബങ്ങള്‍ ഭൂ ഉടമകളായി എന്ന് രേഖകള്‍ പറയുന്നു. ഈ ഭൂമികളോക്കെ ഞങ്ങള്‍ പോയി കണ്ടു. ഇതില്‍ പല ഭൂമികളും തോട്ടുമുമ്പ് ചിലര്‍ വാങ്ങിയശേഷം സര്‍ക്കാരിനു മറിച്ചുവില്‍ക്കുകയായിരുന്നുവെന്നു രേഖകള്‍ തെളിയിക്കുന്നു.

വിഡിയോ കാണാം..

 

click me!