വനിതാ മതില്‍: ടെക്കികളെ പങ്കെടുപ്പിക്കാൻ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നൽകി കളക്ടർ

By Web TeamFirst Published Dec 29, 2018, 3:34 PM IST
Highlights

വനിതാ മതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാൻ നിർദേശം. തിരുവനന്തപുരം കളക്ടർ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നൽകി. സർക്കാർ സംവിധാനങ്ങൾ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കിടെയാണ് നടപടി. 

തിരുവനന്തപുരം: വനിതാ മതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാൻ നിർദേശം. തിരുവനന്തപുരം കളക്ടർ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് കത്ത് നൽകി. സർക്കാർ സംവിധാനങ്ങൾ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കിടെയാണ് നടപടി. 

നേരത്തെ വനിതാ മതിലിനായി സാങ്കേതിക സർവ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകൾ മാറ്റിയ നടപടി വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ജനുവരി 1ലെ പരീക്ഷകൾ 14ന് നടത്തുമെന്നാണ് സര്‍വ്വകലാശാല അറിയിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.  

വനിതാമതിലിനായി ആംബുലൻസുകൾ നൽകണമെന്ന് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസറുടെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ വനിതാമതിലിന് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്നും കെജിഎംഒഎ വിശദമാക്കുന്നു.

click me!