
ആന്ധ്രാ പ്രദേശ്: രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ പതിനാല് വയസ്സുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ മീർപത്തിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് തൊട്ടടുത്തുള്ള പള്ളിക്ക് സമീപത്ത് നിന്നായിരുന്നു. ശനിയാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വന്നതേയില്ലെന്ന് മാതാപിതാക്കൾ പറയുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
മീർപത്തിലെ രാജീവ് ഗൃഹകല്പയിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. രണ്ട് ദിവസമായി പെൺകുട്ടിയെ അന്വേഷിക്കുന്നുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. തുറസ്സായ സ്ഥലത്താണ് പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് ആൾതാമസമില്ലാത്ത കെട്ടിടങ്ങളുമുണ്ട്. ഈ കെട്ടിടങ്ങൾ പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ശരീരം ഉപേക്ഷിതകാനാണ് സാധ്യതയെന്ന് പൊലീസ് അനുമാനിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ഹൈദാരാബാദിലെ ഓസ്മാനിയൻ ഹോസ്പിറ്റലിലാണ് പെൺകുട്ടിയുചടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൊലപാതകമെന്നോ ആത്മഹത്യയെന്നോ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam