കാമുകിമാരുടെ ഒപ്പം അടിച്ചുപൊളിക്കാൻ ബൈക്ക് മോഷണം; ദില്ലിയിൽ യുവാക്കൾ അറസ്റ്റിൽ

Published : Feb 02, 2019, 11:25 PM IST
കാമുകിമാരുടെ ഒപ്പം അടിച്ചുപൊളിക്കാൻ ബൈക്ക് മോഷണം; ദില്ലിയിൽ യുവാക്കൾ അറസ്റ്റിൽ

Synopsis

മോഷ്ടിച്ചെടുത്ത ആഡംബര ബൈക്കുകൾ വിറ്റാണ് ഇവർ കാമുകിമാർക്കൊപ്പം ആഘോഷിക്കാൻ പണം കണ്ടെത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

ദില്ലി: കാമുകിമാർക്കൊപ്പം യാത്ര പോകാനും അവധി ആഘോഷിക്കാനും പണം കണ്ടെത്തുന്നതിനായി ആഡംബര ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കളെ ദില്ലിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ചെടുത്ത ആഡംബര ബൈക്കുകൾ വിറ്റാണ് ഇവർ കാമുകിമാർക്കൊപ്പം ആഘോഷിക്കാൻ പണം കണ്ടെത്തിക്കൊണ്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

ഗേൾഫ്രണ്ട്സിനൊപ്പം ഒരു പാർട്ടി നടത്താൻ പണം തികയാതെ വന്ന സാഹചര്യത്തിലാണ് ബൈക്ക് മോഷ്ടിക്കാൻ ഇവർ പദ്ധതി തയ്യാറാക്കിയത്. മോഷ്ടിച്ച ബൈക്കിൽ അവധി ആഘോഷിച്ച് തിരികെ എത്തിയതിന് ശേഷം ബൈക്ക് വിൽക്കാറാണ് പതിവ്. ഇവരിൽ നിന്നും ആറ് ബൈക്കുകൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിവ് ജോലിക്കിടെ റോഡില്‍ ഒരുബാഗ്, തുറന്നപ്പോള്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം, മനസ്സ് പതറാതെ പത്മ ഉടമസ്ഥരെ ഏല്‍പ്പിച്ചു, മുഖ്യമന്ത്രിയുടെ അഭിനന്ദനം
തെരഞ്ഞെടുപ്പ് വാ​ഗ്ദാനം നിറവേറ്റാൻ 200ഓളം നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി, ഒരാഴ്ചക്കിടെ കൊന്നത് 500എണ്ണത്തെ