കശ്മീരിൽ വെടിവയ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; മൂന്ന് സൈനികർക്ക് പരിക്കേറ്റു

Published : Nov 28, 2018, 11:35 AM ISTUpdated : Nov 28, 2018, 11:51 AM IST
കശ്മീരിൽ വെടിവയ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; മൂന്ന് സൈനികർക്ക് പരിക്കേറ്റു

Synopsis

ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടി വെയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വെടിവച്ച് കൊന്നു. 

ജമ്മു: ജമ്മു കാശ്മീരിലെ ബാദ്​ഗാമിൽ നടന്ന വെടിവെയ്പ്പിൽ  രണ്ട് ഭീകരർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. കുത്പോറ ​ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് നടന്ന തെരച്ചിലിലാണ് വെടിവപ്പുണ്ടായത്. ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടി വെയ്ക്കുകയായിരുന്നു. 

ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വെടിവച്ച് കൊന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് സൈനിക ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. ഭീകരര്‍ ഒളിച്ചു താമസിക്കുന്ന എന്ന് അനുമാനിക്കുന്ന പുൽവാമ, ബാദ്​ഗാം എന്നിവിടങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുന്നതായും സൈന്യം അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്