തനിക്ക് ഇതുവരെയും വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തനുശ്രീ ദത്ത

Published : Oct 04, 2018, 01:26 PM IST
തനിക്ക് ഇതുവരെയും വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തനുശ്രീ ദത്ത

Synopsis

എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നും അതുകൊണ്ട് തന്നെ തനുശ്രീ ദത്ത മാപ്പു പറയണമെന്നുമാണ് നാനാ പടേക്കറിന്റെ ആവശ്യം. ഇതേ ആവശ്യം തന്നെയാണ് വക്കീൽ നോട്ടീസിലും ഉന്നയിച്ചിരിക്കുന്നതെന്ന് നാനാ പടേക്കറിന്റെ വക്കീൽ പറയുന്നു. 

ദില്ലി: ബോളിവുഡ് നടി തനുശ്രീ ദത്തയ്ക്ക് നാനാ പടേക്കർ വക്കീൽ നോട്ടീസ് അയച്ചതായി വിവേക് അ​ഗ്നിഹോത്രി ദേശീയ മാധ്യമമായ എഎൻഐ യോട് വെളിപ്പെടുത്തി. പത്ത് വർഷം മുമ്പ് നാനാ പടേക്കർ തന്നെ ലൈം​ഗികമായി പീഡിപ്പിച്ചു എന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. എന്നാൽ നാനാ പടേക്കർ ഈ ആരോപണം പാടെ നിഷേധിച്ചിരുന്നു. തനുശ്രീ ദത്ത തന്നോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നാനാ പടേക്കർ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. 

2005 ൽ പുറത്തിറങ്ങിയ ചോക്കലേറ്റ് എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് തന്നെ നാനാ പടേക്കർ ഭീഷണിപ്പെടുത്തുകയും ലൈം​ഗികമായി ഉപയോ​ഗിക്കുകയും ചെയ്തതെന്ന് തനുശ്രീ പറയുന്നു. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്നും അതുകൊണ്ട് തന്നെ തനുശ്രീ ദത്ത മാപ്പു പറയണമെന്നുമാണ് നാനാ പടേക്കറിന്റെ ആവശ്യം. ഇതേ ആവശ്യം തന്നെയാണ് വക്കീൽ നോട്ടീസിലും ഉന്നയിച്ചിരിക്കുന്നതെന്ന് നാനാ പടേക്കറിന്റെ വക്കീൽ പറയുന്നു. എന്നാൽ തനിക്ക് ഇതുവരെ അങ്ങനെയൊരു നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തനുശ്രീ പറയുന്നു.

വിവേക് അ​ഗ്നിഹോത്രിയും നാനാ പടേക്കറും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. എന്നാൽ ഇത്തരത്തിൽ രണ്ട് വക്കീൽ നോട്ടീസ് ആരിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. ആസൂത്രിതമായ ഇവർ ഇരുവരും എനിക്ക് എതിരെ നീങ്ങുന്നുണ്ടെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. പൊതുസമൂഹത്തിലും സമൂഹമാധ്യമങ്ങളിലും എനിക്കെതിരം നുണ പ്രചരണങ്ങ‌ൾ നടത്തുകയാണ് ഇവരുടെ ലക്ഷ്യം. തനുശ്രീ ദത്ത മാധ്യമങ്ങളോട് വെളിപ്പെടുത്തി. ചൂഷണത്തിനും അനീതിയ്ക്കും പീഡനത്തിനും എതിരെ സംസാരിച്ചത് കൊണ്ടാണ് എനിക്കിത്തരം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്.  തുറന്ന് സംസാരിച്ചതിന് ഞാൻ കൊടുക്കേണ്ടി വന്ന വിലയാണിത്. തനുശ്രീ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രിയങ്കാ ​ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ വിവാഹ നിശ്ചയ കഴിഞ്ഞതായി റിപ്പോർട്ട്
ഉന്നാവ് ബലാത്സംഗക്കേസ്: 'വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ല?' പ്രതി കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത