
മുംബൈ:നവംബർ 25- ന് അയോധ്യ സന്ദർശിക്കുമെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. മുംബൈയിൽ നടന്ന മഹാനവമി ദിനാഘോഷങ്ങളുടെ ഭാഗമായി ശിവസേന സംഘടിപ്പിച്ച പരിപാടിയിലാണ് ഉദ്ധവിന്റെ പ്രഖ്യാപനം.
രാമക്ഷേത്രം നിർമാണം വൈകുന്നതിൽ അതിയായ ദുഖമുണ്ടെന്നും ഹിന്ദുത്വം ഇല്ലാതായിട്ടില്ലെന്നും രാമക്ഷേത്ര നിർമാണത്തിനായി ശിവസേന ഒപ്പമുണ്ടാകുമെന്ന് ഉദ്ധവ് താക്കറെ പരിപാടിയിൽ പറഞ്ഞു. ശിവസേന നടത്തുന്ന ചലോ അയോദ്ധ്യയുടെ ഭാഗമായിട്ടാണ് സന്ദർശനം.
അയോധ്യ വിഷയം തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രധാന പ്രചാരണായുധമാക്കുകയാണ് ശിവസേന. ഇതിന്റെ ഭാഗമായി നേരത്തെ രാമ ജന്മഭൂമി ട്രസ്റ്റ് ചെയർമാൻ ശരൺജി മഹാരാജുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാമക്ഷേത്രം നിർമ്മാണ വിഷയത്തിൽ ബിജെപി മെല്ലെപ്പോക്ക് തുടരുന്നു എന്ന ആരോപണമാണ് ശിവസേന ഉയർത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam