'മീ ടൂ': എംജെ അക്ബറിനെതിരെ പുതിയ വെളിപ്പെടുത്തലുമായി കൊളംബിയൻ മാധ്യമപ്രവർത്തക

By Web TeamFirst Published Oct 12, 2018, 3:15 PM IST
Highlights

കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ പുതിയ ആരോപണം. കൊളംബിയൻ മാധ്യമപ്രവർത്തകയാണ് അക്ബർ ഉപദ്രവിച്ചെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ദില്ലി: ലൈം​ഗികാരോപണം നേരിടുന്ന കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ പുതിയ ആരോപണം. കൊളംബിയൻ മാധ്യമപ്രവർത്തകയാണ് അക്ബർ ഉപദ്രവിച്ചെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദില്ലിയിൽ ഇൻറേൺഷിപ്പ് ചെയ്തപ്പോൾ അക്ബർ ഉപദ്രവിച്ചെന്നാണ് വെളിപ്പെടുത്തൽ. അക്ബറിന്‍റെ ഓഫീസിൽ  ഇൻറേൺഷിപ്പ് ചെയ്തപ്പോഴായിരുന്നു സംഭവം.

ഒമ്പത് മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ അതിശക്തമായ ലൈം​ഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ആരോപണവുമായി ആദ്യം രം​ഗത്ത് വന്നത്. കഴിഞ്ഞ വർഷം വോ​ഗ് മാ​ഗസിനിൽ നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. പിന്നീട്  നിരവധി വനിതാ മാധ്യപ്രവർത്തകർ എത്തിയത്. വിദേശയാത്രയിലുള്ള അക്ബർ ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാൻ അദ്ദേഹത്തോട് അറിയിച്ചതായാണ് റിപ്പോർട്ട്. അതേസമയം വിദേശയാത്രയില്‍ ഉള്ള അക്ബര്‍ ഇത് വരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യാത്ര അവസാനിപ്പിച്ച് തിരികെ വരാന്‍ പാർട്ടി അദ്ദേഹത്തോട് നിദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

അതിനിടെ അക്ബർ രാജിവയ്ക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ​ഗാന്ധി, ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവർ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. രാജിക്കാര്യം അക്ബർ തന്നെ തീരുമാനിക്കട്ടെ എന്നാണ് ഇവരുടെ നിലപാട്. അക്ബറിനെ പിന്തുണച്ച് പാർട്ടിയിൽ നിന്നോ പുറത്തു നിന്നോ ആരും എത്തുന്നില്ലെന്നതും അക്ബറിന്റെ രാജി സാധ്യത വർദ്ധിപ്പിക്കുന്നു. അക്ബറിന്റെ രാജി അനിവാര്യമാണെന്ന നിലപാടിലാണ് സിപിഎം പൊളിറ്റ് ബ്യൂറോ. അക്ബര്‍ രാജി വയ്ക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. 

click me!