'കേന്ദ്രമന്ത്രി ആയതിനാല്‍ ഇന്ധനവില ബാധിക്കില്ല'; പരാമർശത്തിൽ മാപ്പു പറഞ്ഞ് രാംദാസ് അത്തേവാല

By Web TeamFirst Published Sep 16, 2018, 3:39 PM IST
Highlights

ഇന്ധനവില വര്‍ദ്ധനവ് സംബദ്ധിച്ച തന്‍റെ പ്രസ്ഥാവന തിരുത്തി കേന്ദ്രമന്ത്രി രാംദാസ് അതവാലെ. ഇന്ധനവില വർദ്ധനയില്‍ ജനം ദുരിതത്തിലാണെന്നും വില കുറയ്ക്കാൻ നടപടി വേണമെന്നും അതവാലെ പറഞ്ഞു. കേന്ദ്രമന്ത്രിയായതിനാൽ ഇന്ധനവില വർദ്ധന തന്നെ ബാധിക്കില്ലെന്ന് അതവാലെ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശത്തിൽ മാപ്പു പറയുന്നു എന്നും അതവാലെ വ്യക്തമാക്കി.

ജയ്പൂര്‍: ഇന്ധനവില വര്‍ദ്ധനവ് സംബദ്ധിച്ച തന്‍റെ പ്രസ്ഥാവന തിരുത്തി കേന്ദ്രമന്ത്രി രാംദാസ് അതവാലെ. ഇന്ധനവില വർദ്ധനയില്‍ ജനം ദുരിതത്തിലാണെന്നും വില കുറയ്ക്കാൻ നടപടി വേണമെന്നും അതവാലെ പറഞ്ഞു. കേന്ദ്രമന്ത്രിയായതിനാൽ ഇന്ധനവില വർദ്ധന തന്നെ ബാധിക്കില്ലെന്ന് അതവാലെ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശത്തിൽ മാപ്പു പറയുന്നു എന്നും അതവാലെ വ്യക്തമാക്കി.

താന്‍ കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധന വില തന്നെ ബാധിക്കില്ലെന്നാണ് ലഭിക്കുന്ന അലവന്‍സിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച് രാമദാസ് അത്തേവാല നേരത്തെ പറഞ്ഞത്. കേന്ദ്രമന്ത്രി പദവി നഷ്ടപ്പെട്ടാല്‍ മാത്രമേ ഇന്ധനവില വര്‍ദ്ധന തന്നെ ബാധിക്കൂ എന്നും ജയ്പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാംദാസ് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ മറുപടി. 

ഇന്ധനവിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുന്നുണ്ട്. ഇത് കുറയ്ക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചാല്‍ ഇന്ധന വില കുറയ്ക്കാനാകും. ഈ വിഷയം കേന്ദ്രം വിശകലനം ചെയ്യുകയാണെന്നും രാംദാസ് വ്യക്തമാക്കി. നീതിന്യായ, ശാക്തീകരണ വകുപ്പിന്‍റെ കീഴില്‍ രാജസ്ഥാനില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. വിവാഹ സര്‍ട്ടിഫിക്കറ്റും പിന്നാക്ക വിഭാഗത്തിലെ വിജ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സ്കോളര്‍ഷിപ്പും വിതരണം ചെയ്യുന്നതില്‍ കാലതാസം ഉണ്ടാകരുതെന്നും രാംദാസ് ആവശ്യപ്പെട്ടു. 

click me!