മുസ്ലീം യുവാവുമായി പ്രണയമെന്നാരോപണം; യുവതിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

By Web TeamFirst Published Sep 26, 2018, 12:06 AM IST
Highlights

 ഉത്തര്‍പ്രദേശില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളെ പ്രണയിച്ചെന്ന്  ആരോപിച്ച് യുവതിക്ക് പൊലീസ് മര്‍ദ്ദനം. മര്‍ദ്ദനത്തിന്‍റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്തു.

മീററ്റ് : ഉത്തര്‍പ്രദേശില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടയാളെ പ്രണയിച്ചെന്ന്  ആരോപിച്ച് യുവതിക്ക് പൊലീസ് മര്‍ദ്ദനം. മര്‍ദ്ദനത്തിന്‍റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെ സസ്‌പെന്‍ഡു ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 

നഴ്‌സിങ് വിദ്യാര്‍ഥികളായ യുവതി-യുവാക്കളെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട്, പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടയിലാണ് 
യുവതിയെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. എന്തിനാണ് മുസ്ലീം യുവാവുമായി പ്രണയത്തിലായതെന്ന് ചോദിച്ച് വനിതാ ഉദ്യോഗസ്ഥ ആക്രോശിക്കുന്നതും പെണ്‍കുട്ടിയുടെ സ്‌കാര്‍ഫ് വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചു. പിന്നീട് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് രക്ഷിതാക്കളെത്തി രണ്ടുപേരെയും വിട്ടയച്ചു.

click me!