വൃദ്ധന്‍റെ മരണം: കു​ര​ങ്ങ​ന്മാ​ർ​​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ

Published : Oct 21, 2018, 12:02 PM ISTUpdated : Oct 21, 2018, 12:06 PM IST
വൃദ്ധന്‍റെ മരണം: കു​ര​ങ്ങ​ന്മാ​ർ​​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ

Synopsis

അ​ട്ടി​യി​ട്ട ഇ​ഷ്​​ടി​ക​ക​ൾ​ക്കു​മു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ധ​രം​പാ​ൽ കു​ര​ങ്ങ​ന്മാ​ർ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ താ​ഴേ​ക്കു​വീ​ഴു​ക​യും ഇ​ഷ്​​ടി​ക​ക​ൾ ഒ​ന്നാ​കെ ദേ​ഹ​ത്തേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു

ല​ഖ്​​നോ: വൃദ്ധന്‍റെ മരണത്തില്‍ കു​ര​ങ്ങ​ന്മാ​ർ​​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ഗ്​​പ​തി​ന്​ സ​മീ​പ​ത്തെ തി​ക്​​രി ഗ്രാ​മ​ത്തി​ലെ ധ​രം​പാ​ൽ എ​ന്ന വയോധികന്‍റെ മരണത്തിലാണ് കുടുംബത്തിന്‍റെ ഇടപെടല്‍. ​ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ വി​റ​ക്​ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പ​രി​സ​ര​ത്തു​ള്ള കു​ര​ങ്ങ​ന്മാ​ർ ഇ​ഷ്​​ടി​ക​കൊ​ണ്ട്​ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ധ​രം​പാ​ലി​​ന്‍റെ സ​ഹോ​ദ​ര​ൻ പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം, അ​ട്ടി​യി​ട്ട ഇ​ഷ്​​ടി​ക​ക​ൾ​ക്കു​മു​ക​ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ധ​രം​പാ​ൽ കു​ര​ങ്ങ​ന്മാ​ർ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ താ​ഴേ​ക്കു​വീ​ഴു​ക​യും ഇ​ഷ്​​ടി​ക​ക​ൾ ഒ​ന്നാ​കെ ദേ​ഹ​ത്തേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ധ​രം​പാ​ലി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കേ​സി​ൽ കു​ര​ങ്ങ​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​െ​ത​ങ്ങ​നെ എ​ന്ന്​ ആ​ലോ​ചി​ക്കു​ക​യാ​ണ്​ പൊ​ലീ​സ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം