വെടിയൊച്ചയുണ്ടാക്കി അക്രമികളെ നേരിട്ട് പ്രശസ്തനായ എസ്ഐയ്ക്ക് വെടിയേറ്റു

Published : Jan 05, 2019, 11:23 PM ISTUpdated : Jan 05, 2019, 11:28 PM IST
വെടിയൊച്ചയുണ്ടാക്കി അക്രമികളെ നേരിട്ട് പ്രശസ്തനായ എസ്ഐയ്ക്ക് വെടിയേറ്റു

Synopsis

ബൈക്കിലെത്തിയ രണ്ടംഗ അക്രമി സംഘം മനോജ് കുമാറിനു നേര്‍ക്ക് വെടി ഉതിര്‍ക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റതോടെ സാംഭാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലക്നൗ: വെടിയൊച്ചയുണ്ടാക്കി അക്രമികളെ നേരിട്ട് പ്രശസ്തനായ ഉത്തര്‍പ്രദേശിലെ സബ് ഇന്‍സ്പക്ടര്‍ക്ക് വെടിയേറ്റു. സാംഭാലിലെ സബ് ഇന്‍സ്പക്ടര്‍ മനോജ് കുമാറിനാണ് ക്രിമിനല്‍ സംഘത്തിന്‍റെ വെടിയേറ്റത്. കഴിഞ്ഞ ഒക്ടോബറില്‍ അക്രമികളെ വെടിവയ്പ് ശബ്ദം അനുകരിച്ച് എസ്ഐ മനോജ് കുമാര്‍ നേരിട്ടത് വലിയ വാര്‍ത്തയായിരുന്നു.

തോക്ക് ജാമായപ്പോഴായിരുന്നു മനോജ് കുമാറിന്‍റെ അറ്റ കൈ പ്രയോഗം. വെടിവയ്ക്കൂ, കീഴടക്കൂ എന്ന് ആക്രോശിച്ച മനോജ് കുമാര്‍ വെടിശബ്ദം അനുകരിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പുറത്തുവിട്ട വീഡിയോ വൈറലായതോടെ മനോജ് കുമാറിന്‍റെ മനോധൈര്യത്തിന് ലഭിച്ചത് വലിയ അംഗീകാരങ്ങളായിരുന്നു.

ഇന്നലെ ബൈക്കിലെത്തിയ രണ്ടംഗ അക്രമി സംഘം മനോജ് കുമാറിനു നേര്‍ക്ക് വെടി ഉതിര്‍ക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റതോടെ സാംഭാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനോജ് കുമാറിന്‍റെ പ്രത്യാക്രമണത്തില്‍ പരിക്കേറ്റ അക്രമി പിടിയിലായി. രണ്ടാമനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊടുംക്രൂരത, പെൺമക്കൾക്കൊപ്പം ഉറങ്ങണമെന്ന് ആവശ്യപ്പെട്ടു; പുലർച്ചെ ഇരട്ടകളെ കൊലപ്പെടുത്തി അച്ഛൻ
'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന