​ഗർഭിണിയാക്കിയ ശേഷം യുവാവ് രക്ഷപ്പെട്ടു, അലസിപ്പിച്ച ഭ്രൂണവുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തി

Published : Jul 23, 2018, 12:35 PM ISTUpdated : Jul 27, 2018, 06:35 PM IST
​ഗർഭിണിയാക്കിയ ശേഷം യുവാവ് രക്ഷപ്പെട്ടു,  അലസിപ്പിച്ച ഭ്രൂണവുമായി യുവതി പൊലീസ് സ്റ്റേഷനിലെത്തി

Synopsis

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ചതിച്ച യുവാവിനെതിരെ പരാതി നൽകാനാണ് യുവതി അലസിപ്പിച്ച ഭ്രൂണവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 

ലക്നൗ: പത്തൊൻപതുകാരി  അലസിപ്പിച്ച ഭ്രൂണവുമായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ചതിച്ച യുവാവിനെതിരെ പരാതി നൽകാനാണ് യുവതി അലസിപ്പിച്ച ഭ്രൂണവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. 

ഉത്തര്‍പ്രദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആറ് മാസം വളര്‍ച്ചയുള്ള ഭ്രൂണം ബാഗിലാക്കിയായിരുന്നു യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ആറുമാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെടുകയും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിര്‍ബ്ബന്ധിച്ച്‌ ഗര്‍ഭനിരോധന ഗുളിക കഴിപ്പിക്കുകയും ചെയ്തതായിട്ട് യുവതി പൊലീസിൽ പരാതി നൽകി. 

ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് പ്രണയിച്ച്‌ ശാരീരികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായതിനെ തുടർന്ന് യുവാവ് വിവാഹം കഴിക്കാതെ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ഭ്രൂണം ഫോറൻസിക് ലാബിൽ പരിശോധനയ്ക്കായി അയച്ചു. യുവതി അമ്മയൊടൊപ്പം താമസിച്ച് വരികയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്