ലോക്പാല്‍: അണ്ണാ ഹസാരെ വീണ്ടും സമരത്തിലേക്ക്

Published : Aug 30, 2017, 07:25 PM ISTUpdated : Oct 04, 2018, 08:04 PM IST
ലോക്പാല്‍: അണ്ണാ ഹസാരെ വീണ്ടും സമരത്തിലേക്ക്

Synopsis

ദില്ലി: ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ വീണ്ടും സമരത്തിലേക്ക്. സമരം നടത്തുമെന്ന് വ്യക്തമാക്കി സാമൂഹ്യ പ്രവര്‍ത്തകനായ അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലോക്പാല്‍ നിയമനം എന്ന വാഗ്ദാനം അധികാരത്തിലേറി  മുന്നു വര്‍ഷമായിട്ടും പാലിക്കാത്തതില്‍ അമര്‍ഷവും രേഖപ്പെടുത്തിയ കത്തില്‍ ദില്ലിയില്‍ വീണ്ടും സമരം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ലോക്പാല്‍ നിയമനത്തിനു പിന്നാലെ ഭക്ഷ്യസുരക്ഷ, കര്‍ഷക ക്ഷേമം എന്നിവയ്ക്ക് മൂന്‍തൂക്കം നല്‍കുന്ന സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഴിമതി രഹിത ഇന്ത്യ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലോക്പാല്‍ എന്ന ആവശ്യവുമായാണ് അണ്ണാ ഹസാരെ ചരിത്രപരമായ സമരമുഖത്തേക്ക് ഇറങ്ങിയത്. സമരം നടന്ന് ആറു വര്‍ഷമായിട്ടും നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

അഴിമതി രഹിത ഇന്ത്യയ്ക്കായി കേന്ദ്രതലത്തില്‍ ലോക്പാലും, സംസ്ഥാന തലത്തില്‍ ലോകായുക്തയും വേണമെന്നാണ് ഹസാരെയുടെ ആവശ്യം. പ്രധാനമന്ത്രി തന്റെ കത്തിനു മറുപടി നല്‍കിയിട്ടില്ലെന്ന വ്യക്തമാക്കിയ ഹസാരെ സമരം ആരംഭിക്കുന്ന സ്ഥലവും, സമയവും അടുത്ത കത്തില്‍ വ്യക്തമാക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. 

2011 ഏപ്രിലിലാണ് ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെയും സംഘവും  ഡല്‍ഹി റാം ലീല മൈതാനിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ
സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്കയെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ